കണ്ണൂർ:തലശ്ശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് ( ചിങ്ങം ഒന്ന് )കർഷക വിലാപ ദിനമായി ആച്ചരിച്ചു.തലശ്ശേരിയിൽ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട് അതിരൂപതാതല ഉദ്ഘാടനം നിർവഹിച്ചു.മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. ആർച്ച് ബിഷപ്പ് മാർ ജോർജ് വലിയമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി.കർഷക വിലാപ ദിനത്തിന്റെ ഭാഗമായി വന്യമ്യഗ ശല്യത്തിൽ നിന്ന് കർഷരെ രക്ഷിക്കുക, കർഷകർക്ക് പതിനായിരം രൂപ വീതം പെൻഷൻ അനുവദിക്കുക, റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കുക, കർഷകരുടെ കടം എഴുതി തള്ളുക, കാർഷിക ബഡ്ജറ്റ് അവതരിപ്പിക്കുക, കൃഷി നാശത്തിന്റെ നഷ്ടപരിഹാരം ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. എ.കെ.സി.സി അതിരൂപത ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, ടി.എസ്.എസ്.എസ് ഡയറക്ടർ ഫാ.ബെന്നി നിരപ്പേൽ,ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ടോം ഓലികരോട്ട്, മിഷൻ ലീഗ് ഡയറക്ടർ ഫാ.വിപിൻ വടക്കേപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group