കർഷക പ്രതിഷേധം ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി :രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷക പ്രതിഷേധം ഹൈക്കോടതിയിലേയ്ക്ക്. വന്യ മൃഗങ്ങൾക്ക് കടിച്ചു കീറാൻ മനുഷ്യനെ എറിഞ്ഞു കൊടുക്കുന്ന ക്രൂരതയ്ക്ക് നീതി പീഠങ്ങൾ ഒത്താശ ചെയ്യുന്നതിനെതിരെ പ്രതികരിക്കാൻ പൊതു സമൂഹം മുന്നോട്ടു വരണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യ കൺവീനർ ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

അരിക്കൊമ്പൻ വിഷയത്തിൽ യാതൊരു വൈദഗ്ദ്ധ്യവുമില്ലാത്ത 5 പേരെ ചേർത്ത് വിദഗ്ദ്ധ സമിതിയുണ്ടാക്കി അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആനയെ കാട്ടിൽ തുറന്നു വിട്ടപ്പോൾ ഭയാനകമായ കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്.

വിദഗ്ദ്ധ സമിതി പറഞ്ഞതല്ല മറിച്ച് വലിയ അറിവുകളില്ലാത്ത കർഷകസംഘടനാ നേതാക്കളും കർഷകരും പറഞ്ഞതാണ് സംഭവിച്ചത്. തീവ്ര പരിസ്ഥിതി വാദികളും വിദേശ ഫണ്ട് കൈപ്പറ്റുന്നവരുമുൾക്കൊള്ളുന്ന വിദഗ്ദ്ധ സമിതി പിരിച്ചുവിട്ട് ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പുതല സെക്രട്ടറിമാരെയും കർഷക സംഘടനാ നേതാക്കളെയുമുൾപ്പെടുത്തി പുതിയ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group