കോട്ടയം :നെല്ല് കർഷകർക്ക് നെല്ലുവില നൽകുവാൻ സർക്കാർ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.
മാമ്പുഴക്കരി ക്രിസ്സ് സെന്ററിൽ കൂടിയ ക്രിസ് ഡയറക്ടർ ബോർഡ് മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചുസംസാരിക്കുകയായിരു ന്നു അദ്ദേഹം
സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ പ്രസ്താവിച്ചിരിക്കുന്നതു പോലെ നെല്ലിന്റെ ഉത്പാദനച്ചെലവിനനുസരിച്ചു നെല്ലിന്റെ താങ്ങുവില ഉയർത്തി ക്വിന്റലിന് നാലായിരം രൂപയാആക്കി നൽകണം. കഴിഞ്ഞ കൃഷിയുടെ മുതൽ കിട്ടാനുള്ള ഹാൻഡ്ലിംഗ് ചാർജ് അടിയന്തരമായി നൽകണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
കളത്തിൽനിന്നു നെല്ലെടുക്കുന്നത് മുതലുള്ള ചെലവുകൾ പൂർണമായും സിവിൽ സപ്ലൈസ് വഹിക്കണം. 2020 മുതൽ കൃഷിനാശം സംഭവിച്ചിട്ടുള്ള കർഷകരുടെ ഇൻഷുറൻസ് തുക അടിയന്തരമായി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം. പമ്പിങ് സബ്സിഡി കുടിശിക പൂർണമായും നൽകണമെന്നും മാർ പെരുന്തോട്ടം ആവശ്യപ്പെട്ടു.
ക്രിസ് നടപ്പിൽ വരുത്തുവാൻ പോകുന്ന പ്ലാനുകളും പദ്ധതികളും പ്രസിഡന്റ് ഫാ. ജോസഫ് വാണിയപുരയ്ക്കൽ വിശദീകരിച്ചു.
യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഇമ്മാനുവേൽ നെല്ലുവേലി റിപ്പോർട്ട് അവതരിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group