ഉപവാസവും പ്രാർത്ഥനയും ചരിത്രത്തെ മാറ്റിമറിക്കുന്ന സ്നേഹത്തിന്റെ ആയുധങ്ങൾ : ഫ്രാൻസിസ് പാപ്പ

ഉപവാസവും ചരിത്രത്തെ മാറ്റിമറിക്കുന്ന സ്നേഹത്തിന്റെ ആയുധങ്ങൾ ആണെന്ന് ഓർമ്മപ്പെടുത്തി മാർപാപ്പ.

മിഡിൽ ഈസ്റ്റിലെ കത്തോലിക്കർക്ക് ഫ്രാൻസിസ് പാപ്പാ അയച്ച കത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ.തിരുവെഴുത്തുകൾ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ദേശങ്ങളിൽ വസിക്കുന്നവർ’ എന്നാണ് ഈ കത്തിൽ മിഡിൽ ഈസ്റ്റിലെ ആളുകളെ പാപ്പ അഭിസംബോധന ചെയ്തത്. ഈ പ്രദേശത്തുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന സംഘർഷത്തിന്റെ ഫലമായി കഷ്ടപ്പെടുന്നവരുമായുള്ള തന്റെ അടുപ്പം പരിശുദ്ധ പിതാവ് പ്രകടിപ്പിച്ചു. “ക്രിസ്ത്യാനികൾ എന്ന നിലയിൽ, ദൈവത്തിൽ നിന്ന് സമാധാനം അഭ്യർഥിക്കുന്നതിൽ നാമൊരിക്കലും തളരരുത്. അതുകൊണ്ടാണ് ഈ ദിവസം പ്രാർത്ഥനയും ഉപവാസവും ആചരിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിച്ചത്. പ്രാർത്ഥനയും ഉപവാസവും ചരിത്രത്തെ മാറ്റിമറിക്കുന്ന സ്നേഹത്തിന്റെ ആയുധങ്ങളാണ്” പരിശുദ്ധ പിതാവിന്റെ കത്തിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m