ഓണക്കാലത്തോടനുബന്ധിച്ച് ചില കള്ളുഷാപ്പുകളിലും ബാറുകളിലും പരിശോധന ഒഴിവാക്കുന്നതിനായി ഉടമകളിൽ നിന്ന് ചില എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയതായി സൂചന ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ 75 എക്സൈസ് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ് നടത്തി.
ബാർ, കള്ളുഷാപ്പ് ലൈസൻസ് നിബന്ധനകൾക്കും പെർമിറ്റുകൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പുകൾക്കും ബാറുകൾക്കും ചില എക്സൈസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായും വിജിലൻസ് കണ്ടെത്തി.
സംസ്ഥാനത്തെ എല്ലാ എക്സൈസ് ഡിവിഷൻ ഓഫീസുകളിലെയും തെരഞ്ഞെടുത്ത എക്സൈസ് സർക്കിൾ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലുമായിരുന്നു ഓപ്പറേഷൻ കോക്ടെയ്ൽ എന്ന പേരിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 മുതൽ ഒരേ സമയം വിജിലൻസ് മിന്നൽ പരിശോധന തുടങ്ങിയത്. പരിശോധന രാത്രി വരെ നീണ്ടു.
വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം ഐജി ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടത്തിൽ ഇന്റലിജൻസ് എസ്പി ഇ.എസ്. ബിജുമോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group