കത്തോലിക്കാസഭയിൽ ഒരു അപ്പനും മകളും കൂടി വിശുദ്ധരുടെ ഗണത്തിലേക്ക് ഉയരുവാൻ പോകുന്നു .
ധന്യൻ ഫ്രാൻസിസ്കോയും മകൾ മരിയ ദെ ലായുമാണ് ഇവർ.മരിയയുടെ മാധ്യസ്ഥയിലുള്ള അത്ഭുതത്തിന് ഫ്രാൻസിസ് മാർപാപ്പ ഇന്നലെ അംഗീകാരം നല്കിയതോടെയാണ് മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് തീരുമാനമായത്.
21 വയസിൽ ലിസ്യൂവിലേക്ക് നടത്തിയ തീർത്ഥാടനത്തിനിടയിൽ ക്ഷയ രോഗബാധിതയായ മരിയ 22-ാം വയസിൽ മരണമടഞ്ഞു.
തന്റെ മരണത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു മരിയയ്ക്ക്.
മരിയയുടെ മരണത്തിന് പത്തുവർഷങ്ങൾക്ക് ശേഷം അമ്മ മരണമടഞ്ഞു.പിന്നീട് ഫ്രാൻസിസ്ക്കോ റിഡംപ്റ്ററിസ്റ്റ് വൈദികനായി ശിഷ്ടകാലം ജീവിച്ചു.
ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് തന്റെ മകളുടെ നാമകരണ നടപടികളുടെ തുടക്കം കാണാൻ ഭാഗ്യമുണ്ടായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group