ഫാദർ മൈക്കിൾ പുളിക്കലിനെ കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചു.

കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറിയായി ഫാദർ മൈക്കിൾ പുളിക്കൽ നിയമിതനായി.
സാമൂഹ്യ ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുക, സുവിശേഷ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മാനവികതയുടെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ആരംഭിച്ച കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ (കെസിബിസി) ഔദ്യോഗിക സ്ഥാപനമായാ സോഷ്യൽ ഹാർമണി ആൻഡ് വിജിലൻസ് കമ്മീഷൻ സെക്രട്ടറി ആയിട്ടാണ് ഫാദർ മൈക്കിൾ പുളിക്കലിനെ നിയമിച്ചിരിക്കുന്നത്.
നീതി, സമാധാനം, സ്നേഹം എന്നിവയിൽ അധിഷ്ഠിതമായി സമൂഹത്തെ പരിവർത്തനം ചെയ്യുക എന്നതാണ് കമ്മീഷന്റെ ദർശനം. അനീതിയെ ചോദ്യം ചെയ്യുന്ന നിർഭയമായ പൊതുവായ ശബ്ദത്തെ പ്രോത്സാഹിപ്പിക്കുക, സാമൂഹിക അവബോധം ഉണർത്തുക, സമഗ്രവികസനം വളർത്തുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ദൗത്യങ്ങൾ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group