ഫാദർ സ്റ്റാൻ സ്വാമി ജയിലിൽ തന്നെ.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിൽ കഴിയുന്ന വയോധിക പുരോഹിതനായ സ്റ്റാൻ സ്വാമി ആരോഗ്യനില വഷളായെങ്കിലും ജയിലിൽ തന്നെ തുടരുന്നു.കഴിഞ്ഞദിവസം മുംബൈ ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഗുരുതരമായ ആരോഗ്യപ്രശ്നമുള്ള ഫാദറിന് വൈദ്യസഹായം ലഭ്യമാക്കാൻ നിർദ്ദേശമുണ്ടായിരുന്നു.
എന്നാൽ ആരോഗ്യനില വഷളായ ഫാദർ സ്വാമി ജയിലിൽ തന്നെ തുടരാൻ കോടതി നിർദേശിച്ചിരുന്നു മാത്രവുമല്ല ജാമ്യാപേക്ഷ പരിഗണിക്കാൻ കേസ് അടുത്ത മാസത്തേക്ക് മാറ്റി വയ്ക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിൽ നിരപരാധിയായ തനിക്ക് നീതിയാണ് വേണ്ടതെന്നും അതിനാൽ ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് ആദരപൂർവ്വം നിരസിക്കുകയാണന്നും ഫാദർ സ്വാമി പറഞ്ഞു.നീതിക്കുവേണ്ടി തടവറയിൽ കഴിയുക സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group