എന്റെയും നിങ്ങളുടേയും ജീവിതത്തിൽ വന്നുപോയ മുഴുവൻ പാപങ്ങളിൽനിന്നും അവയുടെ ശിക്ഷകളിൽ നിന്നും പൂർണ്ണമായ മോചനം ലഭിക്കുവാൻ സർവ്വശക്തനായ ദൈവം ഒരു അവസരം നൽകിയാൽ നിങ്ങൾ എന്ത് ചെയ്യും…???നിങ്ങൾ അത് യഥാവിധി പ്രയോജനപ്പെടുത്തുമോ…??? നാളെ കരുണയുടെ തിരുനാൾ….
ഏവർക്കും കരുണയുടെ തിരുനാൾ ആശംസകൾ…..
പ്രാർത്ഥനയോടെ നേരുന്നു….
ഒപ്പം ചോദ്യവും ഉത്തരവുമായി നമുക്ക് കരുണയുടെ തിരുനാളിനെ അറിയാം…. ഒരു ക്രൈസ്തവ വിശ്വാസിയുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു തിരുനാളിലേക്കാണ് ഞാൻ നിങ്ങളെ ഓരോരുത്തരേയും ക്ഷണിക്കുന്നത്….
നമ്മുടെ ക്രിസ്തു നാഥന്റെ കരുണയുടെ തിരുനാളിലേക്ക്…തിരുസഭയിലെ മറ്റൊരു തിരുനാളിനുമില്ലാത്ത അത്രയും ഉന്നതമായ ഒരു വാഗ്ദാനം ഈശോ ഈ തിരുനാളിനോട് ചേർത്തു വച്ചിരിക്കുന്നു എന്നതാണ് ഈ തിരുനാളിനെ മറ്റു തിരുനാളുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്….
കർത്താവിന്റെ അണപൊട്ടിയൊഴുകുന്ന കരുണ നമ്മെ ആശ്ലേഷിക്കുന്ന ഈ പുണ്യദിനത്തിൽ കരുണയുടെ തിരുനാളിൽ,കർത്താവിന്റെ കരുണയിൽ ദൃഢമായി ശരണപ്പെട്ടുകൊണ്ട് ഈ തിരുനാൾ ദിനത്തിൽ എല്ലാ യോഗ്യതകളോടെയും കൂടെ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ വന്നുപോയ മുഴുവൻ പാപങ്ങൾക്കും പൂർണ്ണമായ മോചനവും ശിക്ഷകളിൽ നിന്നുള്ള പൂർണമായ ഇളവും ഈശോ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന ബോധ്യത്തോടെ ഈശോ നാഥനെ നമുക്ക് സമീപിക്കാം….
ഈ തിരുനാൾ മറ്റു തിരുനാളുകളേക്കാൾ ഉന്നതമാണെന്ന് ഞാൻ ആദ്യമേ പറഞ്ഞല്ലോ…?
ഒരിക്കൽ റവ. ഡോ. ഇക്നാസി റോസിക്കി എന്ന ദൈവശാസ്ത്രജ്ഞൻ കരുണയുടെ തിരുനാളിലെ ദിവ്യകാരുണ്യ സ്വീകരണത്തെ ഒരു വിശ്വാസിയുടെ രണ്ടാം മാമോദീസ എന്നാണ് വിശേഷിപ്പിക്കുന്നത്.അത്രയും ഉന്നതമാണ് ഈ തിരുനാളെങ്കിൽ ഒരു ആത്മാവിന് ലഭിക്കുന്ന സംപൂജ്യമായ ഈ അവസരത്തെ സഭയിലെ എല്ലാ മക്കളും യോഗ്യതയോടെ സ്വീകരിച്ചാൽ ജന്മ പാപവും കർമ്മ പാപവും അതിന്റെ ശിക്ഷകളും നീക്കപ്പെട്ട പ്രസാദവരാവസ്ഥയിലേക്ക് നാം പ്രവേശിക്കുമെന്ന് ഉറപ്പാണ്.2000 ഏപ്രിൽ 30 ന് കരുണയുടെ തിരുനാൾ ആഘോഷിച്ചു കൊണ്ട് ഈ തിരുനാൾ തിരുസഭയിൽ ഉദ്ഘാടനം ചെയ്തു വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം എന്നാണ് കരുണയുടെ തിരുനാളിനെ വിശേഷിപ്പിച്ചത്….
നമുക്കും ദൈവകരുണയുടെ ഛായാചിത്രം വണങ്ങിക്കൊണ്ട് ”ഈശോയെ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു ”എന്ന് ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുകയും കരുണയുടെ തിരുനാളിന്റെ അനുഗ്രഹങ്ങൾക്കായി ദൈവതിരുമുമ്പിൽ മുട്ടുകുത്തുകയും ചെയ്യാം…. കരുണാമയനായ ഈശോ നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ….!!!
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group