ഫാത്തിമ മാതാവിന്റെ തിരുനാൾ ആഘോഷമാക്കി കൊളംബിയന്‍ പാര്‍ലമെന്‍റ് അംഗങ്ങൾ.തുടർന്ന് രാജ്യത്തിന്‍റെ സുസ്ഥിതിക്കു വേണ്ടി പാര്‍ലമെന്‍റ് മന്ദിരത്തില്‍ അവർ ജപമാല പ്രാര്‍ത്ഥനയും നടത്തി.നിരവധി പാര്‍ലമെന്റ് അംഗങ്ങള്‍ പങ്കെടുത്ത ജപമാല പ്രാര്‍ത്ഥന ‘യൂണിയന്‍ ഫാമിലിയ’ എന്ന യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്തതോടെയാണ് വാര്‍ത്ത ലോക ശ്രദ്ധ ആകര്‍ഷിച്ചത്.
പാര്‍ലമെന്‍റിലെ അധോസഭയായ ‘കൊളംബിയന്‍ ചേംബര്‍ ഓഫ് റെപ്രസന്‍റേറ്റീവിലെ അംഗങ്ങളാണ്, തങ്ങളുടെ സമ്മേളനവേദിയായ എലിപ്റ്റിക്കല്‍ ഹാളില്‍ അര്‍പ്പണം നടത്തിയത്. ഫാത്തിമാ മാതാവിന്‍റെ തിരുരൂപത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ജപമാല അര്‍പ്പണം എന്നതും ശ്രദ്ധേയം.
പ്രാര്‍ത്ഥനക്കുശേഷം പാര്‍ല്ലമെന്‍റംഗം ലൂയിസ് മിഗ്വല്‍ ലോപ്പസ് അരിസ്റ്റിസാബല്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതുസംബന്ധിച്ച കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തു.
‘നമ്മുടെ രാജ്യത്തിനും പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും സര്‍ക്കാരിനും എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, അങ്ങനെ അവര്‍ നമ്മുടെ രാജ്യത്തിന്‍റെ നന്മയ്ക്കായി വിവേകത്തോടെ പ്രവര്‍ത്തിക്കട്ടെ. പരിശുദ്ധ അമ്മേ, അങ്ങേയ്ക്ക് ഞങ്ങള്‍ സര്‍വ്വവും സമര്‍പ്പിക്കുന്നു,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group