വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19 മുതൽ

അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19-ന് ആരംഭിച്ച് 28-ന് സമാപിക്കും. 19-ന് രാവിലെ 11.15 ന് കൊടിയേറ്റ് – മാര്‍ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാധ്യക്ഷന്‍). 11.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന – മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ (പാലക്കാട് രൂപതാ മെത്രാന്‍).

20 മുതല്‍ 27 വരെ രാവിലെ 11.30-നുള്ള ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന എന്നിവയ്ക്ക് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപതാ മെത്രാന്‍), മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ (കൊല്ലം രൂപതാ മുന്‍ ബിഷപ്), മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ (സീറോ മലബാര്‍ സഭ കൂരിയാ മെത്രാന്‍), മാര്‍ തോമസ് പാടിയത്ത് (ഷംഷാബാദ് സഹായമെത്രാന്‍), മാര്‍ തോമസ് തറയില്‍ (ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍), മാര്‍ ജോസഫ് പുളിക്കല്‍ (കാഞ്ഞിരപ്പള്ളി മെത്രാന്‍), തോമസ് മാര്‍ കൂറിലോസ് (തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത) എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. പ്രധാന തിരുനാള്‍ ദിനമായ 28-ന് രാവിലെ 4.45 ന് വിശുദ്ധ കുര്‍ബാന, ആറിനും ഏഴിനും നേര്‍ച്ചയപ്പം വെഞ്ചരിപ്പ്, വിശുദ്ധ കുര്‍ബാന – മാര്‍ ജോസഫ് പള്ളിക്കപറമ്പില്‍, 10.30 ന് ആഘോഷമായ തിരുനാള്‍ വിശുദ്ധ കുര്‍ബാനക്ക് സന്ദേശം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group