വിശുദ്ധ അന്തോനീസിന്റെ തിരുനാൾ മംഗളങ്ങൾ…

”കാരുണ്യവാനായ ഈശോയേ,അങ്ങേ വിശ്വസ്ത ശുശ്രൂഷകനും, അവിടുന്ന് അത്യധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത വി. അന്തോണീസിന്റെ മരണ തിരുനാൾ ദിനത്തിൽ ആ വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴിയായി ഞങ്ങൾ വിശ്വാസപൂർവ്വം യാചിക്കുന്ന സകല അപേക്ഷകളും സഫലമാക്കിതരണമേയെന്ന് നിത്യസ്തുതിക്കർഹനായി സ്വർഗത്തിൽ ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു… ആമേൻ….. വി. അന്തോനീസേ,
അങ്ങേ അത്ഭുതകരമായ ശക്തിവിശേഷങ്ങളാലും അഗാധമായ ദൈവസ്നേഹത്താലും കൈവരിച്ച ശ്രേഷ്ഠമായ പുണ്യയോഗ്യതയെ അനുസ്മരിച്ചുകൊണ്ട്, അപേക്ഷിക്കുന്നവർക്ക് എന്നും ആശ്വാസദായകനായ മഹാത്മാവേ, ഇന്ന് അങ്ങേ സഹായം അപേക്ഷിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കേണമേ… ആമേൻ……


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group