അയർലണ്ട്; അയർലണ്ടിന്റെ സ്വന്തം വിശുദ്ധയായ , ബ്രിജീത്തയുടെ തിരുനാൾ ദിനം ഇനിമുതൽ പൊതുഅവധിയായിരിക്കും .അയർലണ്ട് അധികാരികൾ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.അടുത്തവർഷം ഫെബ്രുവരി 1 മുതലായിരിക്കും ഈ അവധി പ്രാബല്യത്തിൽ വരുന്നത്. 2024 ൽ വിശുദ്ധയുടെ സ്വർഗ്ഗപ്രവേശനത്തിന്റെ 1500-ാം വർഷവും ആഘോഷിക്കും.
ഫെബ്രുവരി ഒന്ന് അവധി ദിനമായി പ്രഖ്യാപിച്ചതിന് പുറമെ സെന്റ് പാട്രിക് ഡേയായ മാർച്ച് 17 അവധിദിനമായിരിക്കും. മാർച്ച് 18 വരെ ഈ അവധിദിനം ഈ വർഷം മുതൽ നീട്ടിക്കൊടുത്തിട്ടുമുണ്ട്. പൊതു അവധിയുടെ രണ്ടാം ദിനം പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ മുന്നണിപ്പോരാളികളായി പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരെയും ആദരിക്കാനായി നീക്കിവയ്ക്കും.കൂടാതെ ടാക്സ് ഫ്രീ ബോണസും ആരോഗ്യപ്രവർത്തകർക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group