ഫെബ്രുവരി 16: വിശുദ്ധ ജൂലിയാന..

കാംബാനിയായിലുള്ള കുമായിലാണ് വിശുദ്ധ ജനിച്ചത്.ബെഡെ എന്ന രക്തസാക്ഷി തന്റെ രക്തസാക്ഷിത്വ വിവരണ പട്ടികയില്‍ വിശുദ്ധ ജൂലിയാനയുടെ പ്രവര്‍ത്തികളെ കുറിച്ച് വിവരിച്ചിരിക്കുന്നത് പൂര്‍ണ്ണമായും ഐതീഹ്യങ്ങളെ ആസ്പദമാക്കിയാണ്. ഇതില്‍ വിവരിച്ചിരിക്കുന്നതനുസരിച്ച് നിക്കോമെദിയായില്‍ ആയിരുന്നു വിശുദ്ധ ജൂലിയാന ജീവിച്ചിരുന്നത്. സെനറ്റര്‍ ആയിരുന്ന എലിയൂസിസുമായി വിശുദ്ധയുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. അവളുടെ പിതാവായ ആഫ്രിക്കാനസ് ഒരു അവിശ്വാസിയും ക്രിസ്ത്യാനികളേ എതിര്‍ത്തിരിന്ന ഒരാളായിരുന്നു.

മാക്സിമിയാനൂസ് ചക്രവര്‍ത്തിയുടെ മതപീഡനത്തില്‍ നിരവധി പീഡനങ്ങള്‍ക്കൊടുവില്‍ വിശുദ്ധയേയും ശിരച്ചേദം ചെയ്തു കൊലപ്പെടുത്തി. തുടര്‍ന്ന്‍ സെഫോണിയ എന്ന് പേരായ ഒരു രാജ്ഞി നിക്കോമെദിയ വഴി വരികയും വിശുദ്ധയുടെ ഭൗതീകശരീരം ഇറ്റലിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ കാംബാനിയായില്‍ അടക്കം ചെയ്യുകയും ചെയ്തു. രക്തസാക്ഷിയായ ജൂലിയാനയെ, കുമായെയിലെ വിശുദ്ധ ജൂലിയാനയായി കരുതികൊണ്ട് നിക്കോമെദിയായില്‍ വണങ്ങുന്നത് പരക്കെ വ്യാപിക്കപ്പെട്ടതാണ്. പ്രത്യേകിച്ച് നെതര്‍ലന്‍ഡ്‌ ഈ വിശുദ്ധയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു രാജ്യമാണ്.

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അവളുടെ ഭൗതീകാവശിഷ്ടങ്ങള്‍ നേപ്പിള്‍സിലേക്ക് മാറ്റി. ലാറ്റിന്‍ സഭയില്‍ ഫെബ്രുവരി 16 നും ഗ്രീക്ക് സഭയില്‍ ഡിസംബര്‍ 21നു മാണ് വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നത്’


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group