അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ക്ലിയോഫാസിന്റെ മകനായിരുന്ന ശിമയോന്‍ അപ്പസ്തോലനായ യാക്കോബിന്റെ പിന്‍ഗാമിയായി ജെറുസലേമിലെ രണ്ടാമത്തെ മെത്രാനായിരുന്നു.
ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഗവര്‍ണറായിരുന്ന അറ്റിക്കൂസ് വിശുദ്ധനെ ‘ഒരു ക്രിസ്ത്യാനിയും, യേശുവുമായി രക്തബന്ധമുള്ളവനെന്നും’ പറഞ്ഞ് കുറ്റം ചുമത്തി തടവിലാക്കി. യേശുവിന്റെ മരണത്തിനു ശേഷം കുറച്ച് കാലത്തോളം ദാവീദിന്റെ പിന്‍ഗാമികളായിട്ടുള്ള എല്ലാവരേയും പിടികൂടി തടവിലാക്കിയിരുന്നു. എല്ലാവിധത്തിലുള്ള പീഡനങ്ങള്‍ക്ക് ശേഷം രക്ഷകനേ വധിച്ചതുപോലെ പോലെ വിശുദ്ധനേയും കുരിശില്‍ തറച്ചു കൊന്നു.
തന്റെ 120 മത്തെ വയസ്സില്‍ ധൈര്യത്തോടും സന്തോഷത്തോടും കൂടിയാണ് കുരിശു മരണം ഏറ്റുവാങ്ങിയതെന്ന് അതിനു സാക്ഷ്യം വഹിച്ചവര്‍ പ്രശംസിച്ചിട്ടുണ്ട്. 106 ഫെബ്രുവരി 18നാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group