വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ ബസിലിക്കയ്ക്ക് നേരെ ഫെമിനിസ്റ്റ് ആക്രമണം..

വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ ബൊളീവിയയിലെ സാന്താക്രൂസ് ഡി ലാ സിയേറയിൽ സ്ഥിതി ചെയ്യുന്ന മെനോർ ഡി സാൻ ലോറൻസോ മാർട്ടിർ കത്തീഡ്രൽ ബസിലിക്കയ്ക്ക് നേരെ ഫെമിനിസ്റ്റുകൾ ആക്രമണം നടത്തി.സാന്താക്രൂസ് ഡി ലാ സിയേറ അതിരൂപതയുടെ ആർച്ച് ബിഷപ്പ് സെർജിയോ ഗാൽബർട്ടി വിശുദ്ധ കുർബാന അര്‍പ്പിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്.ദേവാലയത്തിന്റെ മുന്നിലെ ഭിത്തിയിൽ ഫെമിനിസ്റ്റുകള്‍ ചുമന്ന ചായംപൂശി വികൃതമാക്കി. ദേവാലയത്തിൽ ഉണ്ടായിരുന്ന വിശ്വാസികൾ അക്രമികളെ പുറത്തിറങ്ങി തടഞ്ഞു. ഇതിനു പിന്നാലെ പോലീസ് എത്തി ഇവരെ നീക്കംചെയ്തു.

കത്തീഡ്രൽ ബസിലിക്കയ്ക്ക് നേരെ നടന്ന ആക്രമണത്തെ അതിരൂപത അപലപിച്ചു. 106 വർഷം പഴക്കമുള്ള പൈതൃക സ്മാരകത്തിന്മേലാണ് ഫെമിനിസ്റ്റുകൾ ചായംപൂശിയതെന്ന്‍ അതിരൂപത ചൂണ്ടിക്കാട്ടി. മുജറിസ് ക്രിയാൻഡോ എന്ന ഫെമിനിസ്റ്റ് സംഘടനയിലെ അംഗങ്ങളാണ് അക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാനച്ഛനായ പിതാവ് പീഡിപ്പിച്ചു ഗർഭിണിയാക്കിയ ഒരു പെൺകുട്ടിയുടെ വാർത്ത ബൊളീവിയയിൽ വലിയ ഒരു വിവാദമായി മാറിയിരിന്നു. പെൺകുട്ടി ഇപ്പോൾ സാന്താക്രൂസ് അതിരൂപത നടത്തുന്ന ഒരു സ്ഥാപനത്തിന്റെ സംരക്ഷണയിലാണ്.

ഈ കേസിൽ ഭ്രൂണഹത്യ നടത്തരുതെന്ന് സഭാ അധികൃതർ പെൺകുട്ടിയോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. ഇക്കാരണം കൊണ്ടാണ് ഫെമിനിസ്റ്റുകൾ കത്തീഡ്രലിനു നേരെ ആക്രമണം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.എന്നാൽ ആരോപണം നിഷേധിച്ച് അതിരൂപത നേതൃത്വം രംഗത്തുവന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group