കത്തീഡ്രലിനു നേരെ വീണ്ടും ഫെമിനിസ്റ്റുകളുടെ ആക്രമണം…

മെക്സിക്കോ സിറ്റി:ഗർഭചിദ്രം വെരാക്രൂസില്‍ കുറ്റകരമല്ലാതാക്കിയ നടപടിയ്ക്ക് പിന്നാലെ തലസ്ഥാന നഗരമായ സാലാപായിലെ കത്തീഡ്രല്‍ ദേവാലയത്തിനു നേരെ ഫെമിനിസ്റ്റുകളുടെ ആക്രമം.ദേവാലയത്തിന്റെ പുറംഭിത്തിയില്‍ അബോര്‍ഷന്‍ അനുകൂലികള്‍ പച്ചനിറം ഉപയോഗിച്ച് വികൃതമാക്കുകയും “നിയമപരമായ ഭ്രൂണഹത്യ, അതിപ്പോള്‍ നിയമമായിരിക്കുന്നു” എന്നെഴുതുകയും ചെയ്തു.
നിഷ്കളങ്ക ജീവനുകളെ ഇല്ലാതാക്കുന്ന നിയമഭേദഗതിയുടെ പേരില്‍ സാലാപാ കത്തീഡ്രലില്‍ നടന്ന അഴിഞ്ഞാട്ടത്തെ തങ്ങള്‍ അപലപിക്കുന്നുവെന്ന് സാലാപാ അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. ജോസ് മാനുവല്‍ സുവാസോ ട്വിറ്ററില്‍ കുറിച്ചു. ” ഗര്‍ഭഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന കത്തോലിക്ക സഭയുടെ നിലപാടില്‍ അക്രമാസക്തമായി ഇതിനും മുന്‍പും ഫെമിനിസ്റ്റുകള്‍ ദേവാലയങ്ങള്‍ വികൃതമാക്കിയിട്ടുണ്ട്അതേസമയം പുതിയ നിയമത്തിനെതിരെയും ദേവാലയം അലങ്കോലമാക്കിയ നടപടിയെയും ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ടു സാലാപാ അതിരൂപതയും, പ്രോലൈഫ് സംഘടനകളും വന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group