ഓ​സ്‌​ക​ര്‍ ഫെ​ര്‍​ണാ​ണ്ട​സ് ജ​ന​ങ്ങ​ള്‍​ക്കായി ജീവിതം സമർപ്പിച്ച് നേ​താ​വ്: ക​ര്‍​ദി​നാ​ള്‍ ജോർജ് ആ​ല​ഞ്ചേ​രി.

കൊ​​​ച്ചി: മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും മു​​തി​​ർ​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന ഓ​​​സ്‌​​​കാ​​​ര്‍ ഫെ​​​ര്‍​ണാ​​​ണ്ട​​​സി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ല്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി അനുശോചനമറിയിച്ചു .നി​​​സ്വാ​​​ര്‍​ഥ​​​സേ​​​വ​​​നം ജീ​​​വി​​​ത​​​ശൈ​​​ലി​​​യാ​​​ക്കി​​​യ ഓ​​​സ്‌​​​ക​​​ര്‍ ഫെ​​​ര്‍​ണാ​​​ണ്ട​​​സ് ജ​​​ന​​​ങ്ങ​​​ള്‍​ക്കുവേ​​​ണ്ടി ജീ​​​വി​​​ച്ച നേ​​​താ​​​വാ​​​ണെ​​​ന്നു ക​​​ര്‍​ദി​​​നാ​​​ള്‍ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി, കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ മു​​​തി​​​ര്‍​ന്ന നേ​​​താ​​​വ്, ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​യും അം​​​ഗം എ​​​ന്നീ നി​​​ല​​​ക​​​ളി​​​ല്‍ ശ്ര​​​ദ്ധേ​​​യ ​​​പ്ര​​​വ​​​ര്‍​ത്ത​​​നം അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തി. വി​​​ശ്വ​​​സ്ത​​​ത അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ എ​​​ടു​​​ത്തു​​​പ​​​റ​​​യേ​​​ണ്ട ജീ​​​വി​​​ത​​​ഗു​​​ണ​​​മാ​​​ണ്. പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ഉ​​​ന്ന​​​തി​​​യി​​​ല്‍ വ്യാ​​​പ​​​രി​​​ച്ച​​​പ്പോ​​​ഴും ദൈ​​​വ​​​വി​​​ശ്വാ​​​സ​​​വും സ​​​ഭാ​​​ സ്‌​​​നേ​​​ഹ​​​വും അ​​​ദ്ദേ​​​ഹം എ​​​പ്പോ​​​ഴും ഉ​​​യ​​​ര്‍​ത്തി​​​പ്പി​​​ടി​​​ച്ചി​​​രു​​​ന്നുവെന്നും
കർദിനാൾ പറഞ്ഞു.അ​​​ദ്ദേ​​​ഹ​​​ത്തെ പ​​​ല​​​ത​​​വ​​​ണ നേ​​​രി​​​ല്‍ കാ​​​ണാ​​​ന്‍ ഇ​​​ട​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ക​​​ര്‍​ദി​​​നാ​​​ള്‍ അ​​​നു​​​സ്മ​​​രി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ക്കു​​​ക​​​ളും ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളു​​​മെ​​​ല്ലാം എ​​​പ്പോ​​​ഴും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ല്‍ സ​​​ന്തോ​​​ഷം പ​​​ക​​​രു​​​ന്ന​​​ വി​​​ധ​​​ത്തി​​​ലാ​​​യി​​​രു​​​ന്നുവെന്നും കർദിനാൾ ആലഞ്ചേരി പറഞ്ഞു ത​​​ന്‍റെ പ്രാ​​​ര്‍​ഥ​​​ന​​​യും അ​​​നു​​​ശോ​​​ച​​​ന​​​വും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യെ​​​യും മ​​​ക്ക​​​ളെ​​​യും അ​​​റി​​​യി​​​ച്ച ക​​​ര്‍​ദി​​​നാ​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ത്മ​​​ശാ​​​ന്തി​​​ക്കാ​​​യി പ്രാ​​​ര്‍​ഥി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​റി​​​യി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group