ഭ്രൂണഹത്യയിലൂടെ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളെ അനുസ്മരിച്ച് നടന്ന മെഴുകുതിരി പ്രദക്ഷിണം ശ്രദ്ധേയമാകുന്നു ..

ഗർഭച്ഛിദ്ര നിയമം 1967 ൽ പാസാക്കിയതിനു ശേഷം കൊലചെയ്യപ്പെട്ട ദശലക്ഷക്കണക്കിനു കുരുന്നു ജീവനുകളെ അനുസ്മരിച്ചുകൊണ്ട് നടന്ന മെഴുകുതിരി പ്രദക്ഷിണം ശ്രദ്ധേയമാകുന്നു . നൂറുകണക്കിന് വിശ്വാസികളാണ് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ പ്രദക്ഷിണത്തിനു പങ്കെടുക്കുവാൻ ഒത്തുകൂടിയത് . സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്രൻ (എസ്പിയുസി) എന്ന സംഘടനയാണ് പ്രദക്ഷിണം സംഘടിപ്പിച്ചത് .

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്തിന്റെ വാർഷികദിനത്തോട് അനുബന്ധിച്ച് ജീവന്റെ സംരക്ഷണസന്ദേശം പകർന്നുകൊണ്ടാണ് പ്രദക്ഷിണം നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group