ഫിയാത്ത് മിഷന്റെ പുതിയ ഷോര്‍ട്ട് ഫിലിം ‘നന്മ മരത്തിലെ കടലാസ് പൂക്കൾ ‘ റിലീസ് ചെയ്തു.

ഫിയാത്ത് മിഷന്റെ പുതിയ ഷോര്‍ട്ട് ഫിലിം ‘നന്മ മരത്തിലെ കടലാസ് പൂക്കൾ ‘ പുറത്തിറങ്ങി. കോവിഡിന്റെ കാലത്ത് ആത്മീയ മന്ദതയും സാമുദായിക ഐക്യവുംചർച്ചയാകുമ്പോൾ സുവിശേഷത്തിന്റെ മിഷനറിമാരാകാൻ വ്യത്യസ്ത വഴികൾ തേടണമെന്ന് സഭാമക്കളെല്ലാവരേയും വെല്ലുവിളിയോടെ ഓർമ്മിപ്പിക്കുന്നതാണ് ഈ ഹൃസ്വചിത്രം. ഫിയാത്ത് മിഷന്റെ നിർമ്മാണത്തിൽ പ്രിൻസ് ഡേവിസ് തെക്കൂടനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ജോലിയുമായി ബന്ധപ്പെട്ട് ഓഫീസിലേക്ക് വരുന്ന ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതവും അതുമായി ബന്ധപ്പെട്ട് ഓഫീസിലെ മറ്റുള്ളവരിൽ വരുന്ന മാറ്റങ്ങളും പുതിയ തുടക്കങ്ങളുമാണ് ഫിലിമിലെ പ്രഥാന പ്രമേയം.. കഴിഞ്ഞ 8 വർഷമായി ഫിയാത്ത് മിഷൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രോജക്റ്റാണ് പാപ്പിറസ്. പഴയ കടലാസ് പേപ്പറുകൾ കളക്ട് ചെയ്ത് പേപ്പർ കമ്പനികളിൽ എത്തിക്കുന്നു.അവർ പകരമായി തരുന്ന പേപ്പർ ഉപയോഗിച്ഛ് ബൈബിളാക്കി, ഇതുവരെ സ്വന്തമായി ബൈബിൾ വായിക്കാത്തവർക്ക് വിതരണം ചെയുന്നു. ഫിയാത്തിന്റെ ഈയൊരു മിഷൻ പ്രോജെക്ടിനെയാണ് ഫിലിമിലൂടെ അവതരിപ്പിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group