വലിയ നോമ്പിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റര്‍ ക്യാമ്പയിനുമായി ഫിയാത്ത് മിഷന്‍

‘ വലിയ നോമ്പ് മനസിന്റെ രൂപാന്തരീകരണത്തിന് ‘ എന്ന ആപ്തവാക്യത്തെ ആസ്പദമാക്കി വലിയ നോമ്പ് ആത്മീയ അനുഭവമാക്കാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റര്‍ ക്യാമ്പെയിനുമായി ഫിയാത്ത് മിഷന്‍.50 ദിവസമുള്ള നോമ്പ് ദിനങ്ങളെ 7 ആഴ്ചകളായി തിരിച്ച് ഓരോ ആഴ്ചയിലേക്കുമായി ഒരു ചിത്രവും ഒരു തിരുവചന ധ്യാനചിന്തയും ഉള്‍പ്പെടുത്തിയിട്ടുള്ള വ്യത്യസ്ത ആശയങ്ങളുമായിട്ടാണ് പോസ്റ്ററുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രാര്‍ത്ഥന, ഉപവാസം, ദാന ദര്‍മ്മം, നീതി തുടങ്ങിയ ആത്മീയ- മാനുഷിക വിഷയങ്ങളെ ഉള്‍ക്കൊള്ളിക്കാനും പോസ്റ്ററില്‍ ശ്രമിച്ചിട്ടുണ്ട്.

ആധുനിക കാലഘട്ടത്തില്‍ ഓണ്‍ലൈനിലും മൊബൈലിലും സമയം ചെലവഴിക്കുന്ന യുവജനങ്ങള്‍, ദമ്പതികള്‍, കുടുംബങ്ങള്‍ എന്നിവിടങ്ങളിലേക്ക് നോമ്പിന്റെ ചൈതന്യം ഡിജിറ്റലായി എത്തിക്കുകയാണ് പോസ്റ്ററിന്റെ ലക്ഷ്യം. പോസ്റ്ററുകളുടെ ആശയവും ക്രിയേറ്റീവ് ഡയറക്ഷനും നിര്‍വഹിച്ചിരിക്കുന്നത് ഫിയാത്ത് മിഷന്‍ പ്രൊഡൂസറായ പ്രിന്‍സ് ഡേവീസ് തെക്കൂടനാണ്. ഫിയാത്ത് ഡിസൈന്‍ ടീം പോസ്റ്ററിനെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു. വോള്‍ പേപ്പര്‍, മൊബൈല്‍ സ്റ്റാറ്റസ്, ഇന്‍സ്റ്റസ്റ്റോറി, എഫ്ബി തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ പുതിയ രീതിയിലുള്ള മിഷന്‍ പ്രവര്‍ത്തനവും ഇതിലൂടെ ഫിയാത്ത് മിഷന്‍ ലക്ഷ്യം വയ്ക്കുന്നു.

കുട്ടികളില്‍ നോമ്പുകാല ചൈതന്യം നിലനിര്‍ത്താന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ‘ എനിക്കായ് എന്റെ ഈശോ ‘ എന്ന പേരിലുള്ള നോമ്പുകാല പ്രാര്‍ത്ഥനാപുസ്തകവും സൗജന്യ വിതരണത്തിനായി തയ്യാറായി കഴിഞ്ഞു. ഇടവകള്‍ക്ക് വേണ്ടിയുള്ള സൗജന്യ മിഷന്‍ എക്‌സിബിഷന്‍, ബൈബിള്‍ പ്രിന്റിംഗിനായി പഴയ പേപ്പറുകള്‍ ശേഖരിക്കുന്ന പാപ്പിറസ് പദ്ധതി, മിഷന്‍ സെമിനാറുകള്‍, മിഷന്‍ ധ്യാനങ്ങള്‍, മിഷന്‍ ഒഡീഷ എന്നിവയും നോമ്പുകാലത്ത് വിശ്വാസികള്‍ക്ക് ആത്മീയമായി വളരാന്‍ സഹായിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 9847599096.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group