മകളെ തിരിച്ചുകിട്ടാൻ നിയമപാലകരോട് അപേക്ഷിച്ച് ക്രൈസ്തവകുടുംബം

പാകിസ്ഥാനിൽ പെൺകുട്ടികളെ തട്ടികൊണ്ട് പോകുന്നത് തുടർച്ചയാകുമ്പോൾ തട്ടികൊണ്ടുപോയ തൻ്റെ പെണ്മക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ക്രൈസ്തവ കുടുംബം അധികാരികളെ സമീപ്പിച്ചു. റാവിൽ പിണ്ടിൽ താമസിക്കുന്ന റാഫിക്ക് മസിഹിന്റെ 17 വയസുള്ള പെണ്മക്കളെയാണ് മുസ്ലിമായ മുഹമ്മദ് ഹംസയും കൂട്ടാളികളും ചേർന്ന് തട്ടികൊണ്ടുപോയത്.മകളെ തട്ടിക്കൊണ്ടുപോയെന്നും നിർബന്ധിത വിവാഹത്തിനും മതം മാറ്റത്തിനും വിധേയമാക്കിയെന്നും ആരോപിച്ചുകൊണ്ട് റാഫിക് കഴിഞ്ഞ ദിവസം റാവിൽ പിണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.എന്നാൽ അധികാരികളുടെ ഭാഗത്തുനിന്നും മോശം സമീപനം നേരിടേണ്ടി വന്നു വെന്നും പരാതി സ്വീകരിക്കാനോ തുടർ നടപടി എടുക്കാനോ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നും ഖസിഹ് കുറ്റപ്പടുത്തി.ക്രിസ്തുമത വിശ്വാസിയായതിനാലാണ് തനിക്കും കുടുംബത്തിനും ഈ ദുരവസ്ഥ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.പാകിസ്ഥാനിൽ ക്രിസ്ത്യാനികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സെന്റർ ഫോർ ലീഗൽ എയ്ഡ് അസിസ്റ്റന്റ് സെറ്റിൽമെന്റും പെൺകുട്ടിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട് .പാകിസ്ഥാനിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഇപ്പോൾ സ്ഥിരം സംഭവങ്ങൾ ആയികൊണ്ടിരിക്കുകയാണെന്നും അധികാരികൾ തങ്ങളുടെ കടമകൾ നിർവഹിക്കുന്നില്ല എന്നും പക്ഷഭേദപരമായ പോലീസിന്റെ സമീപനം ന്യൂനപക്ഷങ്ങൾക്ക് ഭീഷണിയാണെന്നും എൻ ജി ഒ ക്ലാസ് ഡയറക്ടർ നസീർ സയീദ് ഫിഡെസി കുറ്റപ്പെടുത്തി.ന്യൂന പക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങളെ നേരിടാൻ സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്നും അധികാരികളുടെ നിഷ്‌ക്രിയത്വം ഭാവിയിൽ ഗുരുതര പ്രത്യഘാതം സൃഷ്ടിക്കുമെന്നും ഫിഡെസി കുറ്റപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group