കപടനാട്യം ശുശ്രൂഷ മേഖലയിലെ ദൗർബല്യം : ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻ സിറ്റി: നിർഭാഗ്യവശാൽ കപടനാട്യക്കാരായ ശുശ്രൂഷകർ ധാരാളം സഭയിൽ ഉണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ.പൊതുസന്ദർശന പരിപാടിയിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖംമൂടിയണിഞ്ഞ ജീവിക്കുകയും സത്യത്തെ അഭിമുഖീകരിക്കാൻ ഭയപ്പെടുകയും, മുഖസ്തുതി പറഞ്ഞു വഞ്ചിക്കുകയും ചെയ്യുന്ന ഈ കൂട്ടർ ജോലിസ്ഥലങ്ങളിലും സാമൂഹ്യ സാംസ്കാരിക, രാഷ്ട്രീയ സേവന രംഗങ്ങളിലും, നിർഭാഗ്യവശാൽ സഭയിൽതന്നെ ഉണ്ടെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. “കാപട്യം നിറഞ്ഞ മനുഷ്യസ്വഭാവം അതിനിന്ദമാണെന്നും നിങ്ങളുടെ വാക്കുകൾ അതേയെന്നോ അല്ല എന്നു ആയിരിക്കട്ടെ., അതിനപ്പുറം ഉള്ളത് ദുഷ്ടനിൽ നിന്ന് വരുന്നു എന്ന തിരുവചനം ഓർമ്മിക്കണമെന്നും പറഞ്ഞ മാർപാപ്പ ,സത്യസന്ധരായ ഇരിക്കുവാനും സത്യത്തിനു വേണ്ടി നിലകൊള്ളുവാനുമുള്ള ക്രിസ്തുവിന്റെ വിളി ഉൾക്കൊണ്ടുകൊണ്ട് ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനും വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group