മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ചില വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്യുവാൻ ആവശ്യപ്പെട്ടുകൊണ്ട് ക്രിസ്ത്യൻ വിരുദ്ധ പ്രചരണങ്ങൾ ശക്തമാക്കുന്നതായ് റിപ്പോർട്ട്. മധ്യപ്രദേശ് സംസ്ഥാനത്തെ ജാബുവ ഉൾപ്പെടെയുള്ള ഉൾനാടൻ ഗോത്ര ഗ്രാമങ്ങളിലാണ് ശക്തമായ ക്രിസ്ത്യൻ വിരുദ്ധ പ്രചരണങ്ങൾ നടക്കുന്നത്. ക്രിസ്തീയ ആചാരങ്ങൾ ഗോത്ര പാരമ്പര്യത്തിന് എതിരാണ് എന്നും തദ്ദേശ വാസികൾക്കിടയിൽ മതപരിവർത്തനത്തിനും രോഗശാന്തി പ്രാർത്ഥനയ്ക്കും ഇടമില്ല എന്നു പറഞ്ഞുകൊണ്ട് ജാബുവയിലെ ഹിന്ദു സംഘടനാ നേതാവ് കവലേഷ് മാൽവിയ ജനുവരി 26 ന് പരസ്യ പ്രസ്താവന നടത്തിയിരുന്നു. എല്ലാ ഇന്ത്യക്കാരും
തങ്ങളുടെ രക്ഷകർതൃ മതമായ ഹിന്ദു മതത്തിലേക്ക് തിരിച്ചു വരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു . എന്നാൽ സമാധാനപരമായി ജീവിക്കുന്ന ആദിവാസി ക്രിസ്ത്യൻ സമൂഹത്തിൽ ഭിന്നതയും എതിർപ്പും സൃഷ്ടിക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് ക്രിസ്തുമതത്തിനെതിരെ ദുഷ്പ്രചരണം നടത്തുന്നതെന്നും, ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുവാനും വേണ്ടി ചില തീവ്രഹിന്ദു സംഘടനകൾ ജാബുവ ജില്ലയിൽ ഉടനീളം ക്രിസ്ത്യൻ വിരുദ്ധത പ്രചരിപ്പിക്കുന്നതായും, പ്രദേശത്തെ ക്രിസ്ത്യൻ സംഘടനക ളുടെ നേതാവ് ജീവൻ ഗണ മാധ്യമങ്ങളോട് പറഞ്ഞു. മധ്യപ്രദേശ് ജാബുവ ജില്ലയിൽ 1 ദശലക്ഷം ജനങ്ങളിൽ 4 % ഉള്ള ക്രിസ്ത്യാനികളുടെ വളർച്ചയെ ഹിന്ദു സംഘടനകൾ ഭയക്കുന്നതിന്റെ ഭാഗമായാണ്
ദുഷ്പ്രചരണം എന്നും ഗണ അഭിപ്രായപ്പെട്ടു. ഭീഷണികൾക്കും പീഡനങ്ങൾക്കും ഇടയിലും ഞങ്ങൾ ഞങ്ങളുടെ വിശ്വാസം പരിപോഷിപ്പിക്കുന്നതായും ചില ഗൂഡ സംഘടനകളുടെ താല്പര്യത്തിനും ഇച്ഛയ്ക്കും അനുസൃതമായി ഞങ്ങളുടെ വിശ്വാസം ഉപേക്ഷിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ ഗോത്രമേഖലയിലെ പള്ളികൾ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കഴിഞ്ഞ ദിവസം ചില ഹിന്ദു സംഘടനകൾ നടത്തിയ പ്രക്ഷോഭം മാധ്യമ ശ്രദ്ധ നേടിയിരുന്നു, ക്രിസ്ത്യൻ വിരുദ്ധ പ്രചരണങ്ങൾക്ക് സർക്കാരിന്റെ നിശബ്ദ പിന്തുണയുണ്ടോ എന്ന് സംശയിക്കുന്നതായി ക്രിസ്ത്യൻ സഭ നേതാവ് ആശങ്കപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group