റോമായിലെ ഒരു ക്ലാര സഭയിൽ ദൈവത്തെ സ്നേഹിച്ച് വിശുദ്ധയായി ജീവിച്ചു മരിച്ച സിസ്റ്റർ മഗ്ദലന ഈശോയുടെ രഹസ്യ സഹനങ്ങൾ അറിയുന്നതിനായി അതിയായി ആഗ്രഹിച്ച് തീഷ്ണമായി പ്രാർത്ഥിച്ചിരുന്നു. ഒരിക്കൽ ഈശോ സിസ്റ്ററിന് പ്രത്യക്ഷപ്പെട്ട് തന്റെ മരണത്തിന്റെ തലേ രാത്രി അനുഭവിച്ച പതിനഞ്ചു വേദനകളെ വെളിപ്പെടുത്തി. ഈശോ സിസ്റ്ററിനോടു പറഞ്ഞു, “അന്നു ഭൂമിയിൽ ജീവിച്ചിരുന്ന മനുഷ്യരിൽ ഏറ്റം ഹീനനായി യൂദന്മാർ എന്നെ കരുതി.”
ഈശോയുടെ വാഗ്ദാനം : അറിയപ്പെടാത്ത ഈ സഹനങ്ങളിൽ ഒന്ന് സ്നേഹത്തോടെ ദിവസവും സമർപ്പിച്ച്, തുടർന്നുള്ള പ്രാർത്ഥന ഭക്തിപൂർവ്വം ജപിക്കുകയും ചെയ്യുന്നവർക്ക്, വിധിദിവസത്തിൽ പ്രതിഫലമായി നിത്യഭാഗ്യം നൽകി അനുഗ്രഹിക്കും…
1730 മുതൽ 1740 വരെ മാർപ്പാപ്പയായിരുന്ന Clement XII ഇതിലെ പ്രാർത്ഥനയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
*ഒന്നാം രഹസ്യ സഹനം
ഒരു കയറുകൊണ്ട് എന്റെ പാദങ്ങളെ ബന്ധിച്ച് കോവണിയിലൂടെ വലിച്ച് വൃത്തിഹീനമായ നിലവറയിലേക്ക് അവരെന്നെ ഇറക്കി.
രണ്ടാം രഹസ്യ സഹനം
എന്നെ നഗ്നനാക്കി, ഇരുമ്പു കുന്തം കൊണ്ട് അവരെന്റെ ശരീരം കുത്തി മുറിവേൽപ്പിച്ചു.
മൂന്നാം രഹസ്യ സഹനം
എന്റെ ശരീരം അവർ കയറുകൊണ്ട് കെട്ടി തറയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചിഴച്ചു.
നാലാം രഹസ്യ സഹനം
തനിയെ ഊർന്നു നിലത്തു വീഴത്തക്ക വിധത്തിൽ ഒരു തടി കഷ്ണത്തോട് അവരെന്നെ ബന്ധിച്ച് തൂക്കിയിട്ടു. അങ്ങനെ വീണപ്പോൾ ഉണ്ടായ വേദന യാൽ ഞാൻ കരഞ്ഞത് രക്തത്തുള്ളി കളായിരുന്നു.
അഞ്ചാം രഹസ്യ സഹനം
ഒരു തൂണിൽ കെട്ടിയിട്ട് പലവിധ ആയു ധങ്ങൾ കൊണ്ട് അവരെന്നെ കുത്തി മുറിവേൽപ്പിച്ചു. കല്ലുകൾ കൊണ്ട് എ ന്നെ എറിഞ്ഞു. തീക്കനലുകൾ കൊണ്ടും പന്തം കൊണ്ടും എന്നെ പൊള്ളലേൽപ്പിച്ചു.
ആറാം രഹസ്യ സഹനം
കുന്തം കൊണ്ടും തോലുരിയുന്ന ഉളി കൊണ്ടും അവരെന്നെ കുത്തി. തൊ ലിയും മാംസവും രക്തധമനികളും ചീന്തിക്കീറി.
ഏഴാം രഹസ്യ സഹനം
ഒരു തൂണിൽ കെട്ടിയിട്ട് ജ്വലിക്കുന്ന ലോഹത്തകിടിൻമേൽ അവരെന്നെ നഗ്നപാദനായി നിർത്തി.
*എട്ടാം രഹസ്യ സഹനo
ഇരുമ്പു കൊണ്ടുള്ള ഒരു മുടി അവരെന്റെ ശിരസിലണിയിച്ചു. എറ്റവും വൃത്തിഹീന മായ തുണികൾ കൊണ്ട് എന്റെ കണ്ണു കൾ കെട്ടി.
ഒൻപതാം രഹസ്യ സഹനം
ശരീരത്തിൽ ആഴപ്പെട്ട മുറിവുകൾ ഉണ്ടാകത്തക്കവിധം കൂർത്ത ആണി
കൾ ഉള്ള പീഠത്തിൽ അവരെന്നെ
ഇരുത്തി.
പത്താം രഹസ്യ സഹനം
പീഠത്തിലെ ആണി മൂലമുണ്ടായ മുറി വിലേക്ക് ഈയവും കീലും അവർ ഉരു ക്കിയൊഴിച്ചു. അതിനു ശേഷം പീ ത്തിൽ നിന്നും എന്നെ തട്ടി താഴെയിട്ടു.
പതിനൊന്നാം രഹസ്യ സഹനം
താടിമീശ പറിച്ചതിലൂടെ ഉണ്ടായ ദ്വാര ങ്ങളിൽ സൂചിയും ആണിയും കയറ്റി അവരെന്നെ വേദനിപ്പിക്കുകയും അവഹേളിക്കുകയും ചെയ്തു.
പന്ത്രണ്ടാം രഹസ്യ സഹനം
കുരിശിലേക്ക് തള്ളിയിട്ട് ഒരു കയറു കൊണ്ട് അവരെന്നെ കുരിശുമായി വരിഞ്ഞു കെട്ടിയതു മൂലം ശ്വാസം എടുക്കുന്നതിനു എനിക്ക് സാധിക്കു മായിരുന്നില്ല.
പതിമൂന്നാം രഹസ്യ സഹനം
നിലത്തു കിടന്ന എന്റെ നെഞ്ചിൽ കയറി നിന്ന് അവരെന്റെ തല തറയിലമർത്തി പിടിച്ച് വേദനിപ്പിച്ചു. ശിരസ്സിലെ മുൾമുടി യിൽ നിന്ന് ഒരു മുള്ളെടുത്ത് എന്റെ നാവിൽ കുത്തിയിറക്കി.
പതിനാലാം രഹസ്യ സഹനം
ഏറ്റവും വൃത്തിഹീനമായ അഴുക്ക് അവർ എന്റെ വായിലേക്ക് ഒഴിച്ചു തന്നു.
പതിനഞ്ചാം രഹസ്യ സഹനം
ഏറ്റവും അപമാനകരമായ വാക്കുകളും ശൈലികളും അവർ എന്റെമേൽ പ്രയോ ഗിച്ചു. എന്റെ കൈകൾ പുറകോട്ടു കെട്ടി വളരെയധികം പ്രഹരങ്ങളേല്പിച്ചു. ജയി ലിൽ നിന്ന് എന്നെ പല ആവർത്തി പുറ ത്തു കൊണ്ടുവരുകയും പ്രഹരിക്കുകയും ചെയ്തു.
തുടർന്ന് ഈശോ പറഞ്ഞു: എന്റെ പ്രിയ മകളെ എന്റെ അറിയപ്പെടാത്ത ഈ പതിനഞ്ചു രഹസ്യ സഹനങ്ങളും വേദനകളും മറ്റുള്ളവരും ധ്യാനിക്കുകയും വണങ്ങുകയും ചെയ്യേണ്ടതിനായി നീ അവർക്ക് വെളിപ്പെ ടുത്തിക്കൊടുക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു.
അറിയപ്പെടാത്ത ഈ സഹനങ്ങളിൽ ഒന്ന് ദിവസവും സ്നേഹത്തോടെ സ മർപ്പിച്ചു. തുടർന്നുള്ള പ്രാർത്ഥന ക്തിപൂർവ്വം ജപിക്കുകയും ചെയ്യുന്നവർക്ക് വിധി ദിവസത്തിൽ പ്രതിഫലമായി നിത്യഭാഗ്യം നൽകി അനുഗ്രഹിക്കും.
പതിനഞ്ചു രഹസ്യ പീഡാനുഭവങ്ങളുടെ പ്രാർത്ഥന
എന്റെ കർത്താവായ ദൈവമെ അങ്ങയുടെ പതിനഞ്ചു രഹസ്യ സഹനങ്ങളെയും ചിന്തപ്പെട്ട തിരുരക്തത്തെയും ഓർത്തു അങ്ങയെ ആരാധിക്കുകയും പുകഴ്ത്തുകയും വണങ്ങുകയും ചെയ്യുക എന്നത് എന്റെ മാറ്റമില്ലാത്ത ആഗ്രഹമാണ്. കടൽതീരത്തെ മണൽതരികളോളം, വയലിലെ ഗോതമ്പു മണികളോളം, ഭൂമിയിലെ പുല്ലുകളോളം, വൃക്ഷങ്ങളിലെ പഴ ങ്ങളോളം, എല്ലാ ശിഖരങ്ങളിലെയും ഇലകളോളം, ഉദ്യാനങ്ങളിലെ പൂക്കളോളം, ആകാ ശത്തിലെ നക്ഷത്രങ്ങളോളം, സ്വർഗ്ഗത്തിലെ മാലാഖമാരോളം, ഭൂമിയിലെ സൃഷ്ടവസ്തു കളോളം, ആയിരമായി യേശുവേ അങ്ങ് ആരാധിക്കപ്പെടട്ടെ, പുകഴ്ത്തപ്പെടട്ടെ, സ്തിക്കപ്പെടട്ടെ. നമ്മുടെ കർത്താവായ യേശു വും അവിടുത്തെ തിരുഹൃദയവും തിരുരക്തവും ദൈവിക അർപ്പണമായി ദിവ്യബലിയും എത്രയും വണക്കമേറിയ അൾത്താരയിലെ കൂദാശയുമായ വിശുദ്ധ കുർബാനയും ഏറ്റം പരിശുദ്ധയായ മറിയത്തിലൂടെയും മഹത്വ മേറിയ സ്വർഗ്ഗത്തിലെ മാലാഖ വൃന്ദത്തിലൂ ടെയും വിശുദ്ധരുടെ ഗണത്തിലൂടെയും ഇ ന്നും എന്നേക്കും ആരാധിക്കപ്പെടട്ടെ, മഹത്വപ്പെടട്ടെ. ഏറ്റം പ്രിയമുള്ള ഈശോയെ നീ അനുഭവിച്ച അപമാനത്തിനു തക്ക പ്രതിനന്ദിയും പ്രതിസ്നേഹവും നൽകുവാനും ആത്മാവിലും ശരീരത്തിലും നിന്നോട് ഒന്നായി ചേരുവാനും അതിനായി പ്രയത്നിക്കുവാനും ഞാൻ അതിയായി ആഗ്രഹിക്കുന്നു. എന്റെ പാപങ്ങളെ കു റിച്ച് അതിയായി മനസ്തപിക്കുകയും എന്റെ ദൈവമായ കർത്താവേ അങ്ങയോടു പൊറു തി അപേക്ഷിക്കുകയും എന്റെ പാപങ്ങൾക്കും കടങ്ങൾക്കും ശിക്ഷക്കുമായി അങ്ങയുടെ വില തീരാത്ത പുണ്യങ്ങളെ പിതാവായ ദൈവ ത്തിനു ബലിയായി അർപ്പിക്കുകയും എന്റെ ജീവിതത്തെ ക്രമപ്പെടുത്തുമെന്നു ദൃഢമായി നി ശ്ചയിക്കുകയും ചെയ്യുന്നു. ഒരു ഭാഗ്യപ്പെട്ട മരണ നാഴിക എനിക്ക് തരണമേയെന്നും ശുദ്ധീകരണ ആത്മാക്കളെ രക്ഷിക്കണമേ എന്നും ഞാൻ വിളിച്ചപേക്ഷിക്കുന്നു. ഈ പ്രാർത്ഥന എല്ലാ ദിവസവും ഭക്തിപൂർവ്വം തുടരുവാനും മരണം വരെ ഇതിൽ ഉറപ്പായി നിൽക്കുവാനും ഞാൻ ആഗ്രഹിക്കുന്നു. നല്ലവനും സ്നേഹാർഹനുമായ ഈശോയെ ഈ പ്രാർത്ഥനയെ ശ ക്തിയുള്ളതാക്കി തീർക്കണമേയെന്നും യാതൊരു മനുഷ്യനും, ശത്രുവിന്റെ ശക്തിക്കും ഇതിനെ നശിപ്പിക്കുവാൻ ഇടവരുത്തരുതേ യെന്നും ഞാൻ പ്രാർത്ഥിക്കുന്നു.
ആമേൻ…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group