പതിനഞ്ചു ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നിരോധിക്കുന്ന ബില്ല് സ്വാഗതം ചെയ്ത് മെത്രാൻ സമിതി

അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലെ സെനറ്റ് പാസാക്കിയഭ്രൂണഹത്യ നിരോധിക്കുന്ന ബില്ല് സ്വാഗതം ചെയ്ത് മെത്രാൻ സമിതി.
പുതിയ ബിൽ അനുസരിച്ച് സംസ്ഥാനത്ത് ഇനിമുതൽ പതിനഞ്ചു ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നടക്കുകയില്ല. 15നെതിരെ 23 വോട്ടുകൾക്കാണ് ബിൽ പാസായത്. ഫെബ്രുവരി മാസം ജനപ്രതിനിധിസഭ ബിൽ പാസാക്കിയിരുന്നു. എറിൻ ഗ്രാൽ എന്ന സെനറ്ററാണ് ബില്ല് അവതരിപ്പിച്ചത്. സംസ്ഥാനത്തെ ഗവർണർ ഒപ്പിട്ടാൽ ബില്ല് നിയമമായി മാറും. എച്ച്ബി 5 എന്ന പേരിലറിയപ്പെടുന്ന ബില്ല് പാസാക്കിയതിനെ സുപ്രധാന നടപടിയെന്ന വിശേഷണമാണ് ഫ്ലോറിഡയിലെ മെത്രാൻ സമിതി നല്‍കിയത്.

ഉദരത്തിലുള്ള ജീവന്റെ പൂർണ്ണ സംരക്ഷണം നിയമ നിർമാണത്തിലൂടെ പ്രാബല്യത്തിൽ വരുന്ന ദിവസം കാത്തിരിക്കുന്നത് തുടരുകയാണെന്നു മെത്രാൻ സമിതിയുടെ സോഷ്യൽ കൺസേർൺസ് ആൻഡ് റെസപെക്ട് ലൈഫിന്റെ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്ന ക്രിസ്റ്റി അർണോൾഡ് പറഞ്ഞു. എച്ച്ബി 5 ബില്ല് സ്ത്രീകളുടെയും, കുട്ടികളുടെയും മേൽ ഭ്രൂണഹത്യ വരുത്തിവെക്കുന്ന വലിയ ഉപദ്രവം തടയാൻ നിയന്ത്രണം കൊണ്ടു വരുന്നുവെന്നത് ആഹ്ലാദം നൽകുന്ന കാര്യമാണെന്നും ക്രിസ്റ്റി കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group