ആദിമസഭയിൽ എന്നതുപോലെ ആഗോള സഭയിലും പരിശുദ്ധാത്മാവിന്റെ ഉണർവുണ്ടാക്കാൻ നമുക്ക് പ്രാർത്ഥിക്കാം..
പരിശുദ്ധാത്മാവിന്റെ ആഗമനം
പ്രാരംഭ പ്രാർത്ഥന…
ലീഡർ : സ്വർഗ്ഗസ്ഥനായ പിതാവേ, പരിശുദ്ധാത്മാവിന്റെ ആഗമനത്താൽ കന്യകയായ പരിശുദ്ധ മറിയത്തിൽനിന്ന് വചനം മാംസമായി
അവതരിച്ചുവല്ലോ . ആ പരിശുദ്ധ ആത്മാവിനെ അങ്ങ് ഞങ്ങളുടെമേൽ വർഷിക്കണമേ..
അങ്ങനെ ഞങ്ങൾ വചനം പ്രഘോഷിക്കുന്നവരയി മാറുവാനും അങ്ങയുടെ ആലയങ്ങളായി വസിക്കുവാനും ഞങ്ങളെ സഹായിക്കണമേ.
അങ്ങയുടെ പരിശുദ്ധാത്മ ശക്തിയാൽ ഞങ്ങൾ ലോകത്തിൽ ക്രിസ്തുവിന്റെ കൃപയുടെ വക്താക്കളായി മാറുവാനും അങ്ങയുടെ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഉദാരമതികളാകാനും സഹായിക്കണമേ .
സമൂഹം ഒരുമിച്ച് വിശ്വാസപ്രമാണം ചൊല്ലുക
സഭയുടെ ഐക്യത്തിനായി പ്രാർത്ഥിക്കാം …
ലീഡർ : കർത്താവായ യേശുവേ, മരിക്കുന്നതിന് തൊട്ടുമുമ്പ് പിതാവിനോടുള്ള അങ്ങേ അവസാന പ്രാർത്ഥന ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ നിങ്ങളുടെ സഭയും ഒന്നായിരിക്കട്ടെ എന്നായിരുന്നുവല്ലോ . ഞങ്ങളുടെ ഹൃദയത്തിന്റെ ഭിന്നതകളെ മാറ്റി മുറിവുകളെ സുഖപ്പെടുത്തുക… പരസ്പരമുള്ള ഞങ്ങളുടെ ഐക്യം തിരിച്ചറിയാൻ ഞങ്ങളെ സഹായിക്കൂ.
സമൂഹം മുഴുവൻ സ്വർഗ്ഗസ്ഥനായ പിതാവ്… പ്രാർത്ഥന ചൊല്ലുക
യേശുവിന്റെ എല്ലാ അനുയായികളുടെയും ഇടയിൽ വിശുദ്ധിക്ക് വേണ്ടി പ്രാർത്ഥിക്കുക…
ലീഡർ :
ഞാന്‍ പരിശുദ്‌ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍.
(1 പത്രോസ് 1 : 16 )എന്ന് അരുൾ ചെയ്തു കൊണ്ട് വിശുദ്ധ പത്രോസിന്റെ ആത്മാവിനെ നീ പ്രചോദിപ്പിച്ചുവല്ലോ
അങ്ങ് ആഗ്രഹിക്കുന്ന വിശുദ്ധ ജനമായി മാറുന്നതിന് ഞങ്ങൾക്ക് അങ്ങയുടെ കൃപ ആവശ്യമാണ്. അങ്ങയുടെ മഹത്വത്താൽ ഞങ്ങളെ നിറയ്ക്കുകയും അങ്ങ് ആഗ്രഹിക്കുന്ന വിശുദ്ധി ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യട്ടെ
എല്ലാവരും ഒരുമിച്ച് ….
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആദിയിൽ ഉണ്ടായിരുന്നതുപോലെ ഇന്നും എന്നേക്കും മഹത്വം. ആമേൻ..
ലീഡർ: കർത്താവേ, എല്ലാവരും രക്ഷിക്കപ്പെടുകയും സത്യത്തിന്റെ അറിവിൽ എത്തുകയും ചെയ്യണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. സത്യത്തിന്റെ പൂർണ്ണതയിലേക്ക് ഞങ്ങളെ നയിക്കുയും അങ്ങനെ പാപങ്ങളെക്കുറിച്ച്
അനുതപിക്കാനും സുവിശേഷത്തിൽ വിശ്വസിക്കാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ
. ( മറ്റ് നിയോഗങ്ങൾ പറയുക …
എല്ലാവരും ഒരുമിച്ച്
സ്വർഗ്ഗസ്ഥനായ പിതാവേ, ഞങ്ങൾ അങ്ങയുടെ പരിശുദ്ധാത്മാവിനെ അപേക്ഷിച്ചാൽ തീർച്ചയായും ഞങ്ങൾക്ക് തരുമെന്ന് നിന്റെ തിരുക്കുമാരൻ ഈശോമിശിഹാ ഞങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.. പിതാവേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്റെ ജീവിതത്തിലുടനീളം നൽകാൻ അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു .
എന്റെ ജീവിതവും ഇച്ഛയും അങ്ങേക്ക് നൽകി കൊണ്ട് ത്രിത്വൈക ദൈവത്തിന്റെ സ്നേഹത്താൽ എന്നെ നിറയ്ക്കണമേയെന്ന് അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു..
പരിശുദ്ധാത്മാവിൽ എന്നെ സ്നാനപ്പെടുത്തുക .
ലീഡർ :പുരോഹിതനും പ്രവാചകനും രാജാവുമായ യേശുവിന്റെ അഭിഷേകത്താൽ എന്നെ അഭിഷേകം ചെയ്തപ്പോൾ മാമോദീസയിൽ എനിക്ക് നൽകിയ അഭിഷേകം പുതുക്കാൻ പിതാവേ, ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു . അങ്ങയെ ആരാധിക്കുന്നതിൽ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും വിശ്വസ്തനായി ജീവിതം നയിക്കാനും എന്നെ സഹായിക്കേണമേ. എല്ലാ സാഹചര്യങ്ങളിലും വചനംപ്രഘോഷിച്ചു കൊണ്ട് ഒരു മിഷ്നറിയായി ജീവിക്കാൻ എന്നെ സഹായിക്കണമേ . അങ്ങയുടെ വിശുദ്ധ ഹിതത്താൽ യേശുവിന്റെ രാജ്യത്തിനുവേണ്ടി ജീവിക്കുവാൻ എന്നെ അനുവദിക്കണമേ ..
ഞങ്ങളുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഈ പ്രാർത്ഥനകൾ കേട്ടരുളേണമേ
ആമേൻ..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group