ജീവസമൃദ്ധി പ്രോലൈഫ് പ്രവർത്തനങ്ങളിലൂടെ സഹായമെത്തിയത് അന്‍പതോളം വലിയ കുടുംബങ്ങള്‍ക്ക്

കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന കുടുംബങ്ങള്‍ക്ക് പ്രസവത്തിന് പിന്നാലെ സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് കോലഞ്ചേരി ക്വീന്‍ മേരി ഇടവകാംഗമായ ഊട്ടുപുരക്കൽ ജോജി എന്ന യുവാവ് ആരംഭിച്ച ‘ജീവസമൃദ്ധി’ പ്രോലൈഫ് പദ്ധതി ശക്തമായി മുന്നോട്ട്. നാലാമത്തെ കുട്ടിയുടെ ജനനത്തോട് അനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ദമ്പതികള്‍ക്ക് 10,000 രൂപ കൈമാറുന്ന ‘ജീവസമൃദ്ധി’ പദ്ധതി വഴി അന്‍പതോളം ദമ്പതികള്‍ക്കാണ് ജോജിയും ഏതാനും സഹായമനസ്കരായ സുഹൃത്തുക്കളും ചേര്‍ന്ന് സഹായം കൈമാറിയിരിക്കുന്നത്. സഭാതലത്തില്‍ വലിയ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ഒരു അല്‍മായ വിശ്വാസി തന്നെ ജീവന്റെ മഹത്വത്തെ മാനിക്കുന്ന വലിയ കുടുംബങ്ങള്‍ക്ക് സഹായം നല്‍കിക്കൊണ്ട് രംഗത്തു വന്നുവെന്നതാണ് ഏറെ ശ്രദ്ധേയമാക്കുന്നത്.

ജീവസമൃദ്ധി പദ്ധതി അത്ഭുതകരമായ വിധത്തിലാണ് ഈശോ നയിക്കുന്നതെന്നും ചുരുങ്ങിയ കാലയളവിനുള്ളില്‍ അന്‍പതോളം കുടുംബങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരിന്നില്ലെന്നും ജോജി പറയുന്നു. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായി, പ്രതീക്ഷിച്ചിരുന്ന ധാരാളം സുഹൃത്തുക്കളെ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അവരില്‍ നിന്നു പ്രതികൂലമായ സമീപനമാണ് ഉണ്ടായത്. എന്നാല്‍ ഈശോയുടെ വലിയ കൃപയാല്‍ ഒട്ടും പ്രതീക്ഷിക്കാത്തവര്‍ അപ്രതീക്ഷിതമായി സഹായം നല്‍കിയിട്ടുണ്ട്. തന്റെ കഴിവ് കൊണ്ടല്ല, ഈശോയാണ് ഈ പദ്ധതിയെ നയിക്കുന്നതെന്ന ബോധ്യം ഇത്തരം നിരവധി സാഹചര്യങ്ങളിലൂടെ വളരെ ആഴപ്പെട്ടിട്ടുണ്ടെന്നും ഈ യുവാവ് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group