മിഷനറി പ്രവർത്തകരുൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു.

കോംഗോയിൽ നടന്ന സംഘർഷത്തിൽ ക്രൈസ്തവ മിഷനറി ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു.
ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിൽ ഉഗാണ്ട ബോർഡറിനു അടുത്ത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകളും സൈന്യവും തമ്മിൽ നടന്ന സംഘർഷത്തിലാണ് 50 ഗ്രാമവാസികൾ കൊല്ലപ്പെട്ടത്. ഇതിൽ ഒരു ആംഗ്ലിക്കൻ മിഷനറിയും ഉൾപ്പെടും.
ഗ്രാമം കൊള്ളയടിക്കാനും, തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുവാനുമായി എത്തിയ ഇസ്ലാമിക തീവ്രവാദികളെ തടയുന്നതിനായി ശ്രമിച്ച സൈനിക പോരാട്ടത്തിലാണ് നിഷ്കളങ്കരായ ഗ്രാമവാസികൾക്ക് ജീവൻ നഷ്ടമായത്.
നാലു വർഷമായി കോംഗോയിൽ നടക്കുന്ന സംഘർഷo കൂടുതലും ബാധിക്കുന്നത്
ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമപ്രദേശങ്ങളിലാണ്, ക്രൈസ്തവ സഭയുടെ നേതൃത്വത്തിൽ ഇവിടെ സമാധാനശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനിടയിലാണ് പുതിയ സംഘർഷം രൂക്ഷമായിരിക്കുന്നത്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group