അമ്പത് തികയുന്ന ഇടുക്കിക്ക് അമ്പതു അപൂർവ ചിത്രങ്ങൾ സമ്മാനിച്ച് ഫാ. ജിജോ കുര്യൻ..

ഇടുക്കിജില്ലയുടെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് ഇടുക്കിയുടെ വ്യത്യസ്തമായ 50 ചിത്രങ്ങളുമായി ജനശ്രദ്ധ നേടുകയാണ് ഇടുക്കി കുളമാവ് സ്വദേശിയാണ് ഫാ. ജിജോ കുര്യൻ..ക്യാബിൻ ഹൗസ് എന്ന സങ്കല്പം പ്രാവർത്തികമാക്കിയതിലൂടെ ഏറെ ശ്രദ്ധേയനായ വൈദികനാണ് ഫാ. ജിജോകുര്യൻ കപ്പൂച്ചിൻ. സോഷ്യൽ മീഡിയായിലെ കുറിപ്പുകളിലൂടെ സവിശേഷമായ സുവിശേഷദർശനവും വ്യത്യസ്തമായ കാഴ്ചപ്പാടുകളും അവതരിപ്പിച്ചും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.ഇപ്പോൾ വ്യത്യസ്തമായ 50 ഇടുക്കിയുടെ ചിത്രങ്ങൾ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത് വഴി ജനശ്രദ്ധ നേടുകയാണ് വീണ്ടും ഈ വൈദികൻ ഇടുക്കിയിലെ ലോറേഞ്ചായ തൊടുപുഴ മുതൽ ഹൈറേഞ്ചായ കാന്തല്ലൂർ-വട്ടവട വരെയുള്ള അമ്പതുചിത്രങ്ങൾ കൊണ്ടാണ് ഇടുക്കിയുടെ അമ്പതാം പിറന്നാൾ അദ്ദേഹം ആഘോഷമാക്കിയിരിക്കുന്നത്. മലകളും നദികളും മനുഷ്യരും താഴ്‌വരകളും വഴികളും വിളകളും എല്ലാം ഇതിൽ ഇടം പിടിച്ചിട്ടുണ്ട്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group