മനുഷ്യക്കടത്തിനെതിരെ സാങ്കേതികവിദ്യ പരിചയാക്കുക: വത്തിക്കാൻ

വത്തിക്കാൻ സിറ്റി :കുടിയേറ്റക്കാരെ അനധികൃതമായി കടത്തുന്ന കുറ്റകൃത്യ നിർവ്വഹണത്തിനായി സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരായ പോരാട്ടത്തിൽ സുരക്ഷിത സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കാൻ സർക്കാർ-സർക്കാരിതര വിഭാഗങ്ങൾ ഒരുപോലെ പരിശ്രമിക്കണമെന്നും മോൺസിഞ്ഞോർ  യനൂസ്ഉർബൻചിക്ക് ആവശ്യപ്പെട്ടു.ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നായിലെ അന്താരാഷ്ട്രസംഘടനകളിൽ പരിശുദ്ധസിംഹാസനത്തിന്റെ പ്രതിനിധിയായ അദ്ദേഹം, ഐക്യരാഷ്ട്രസഭ മയക്കുമരുന്നിനും കറ്റകൃത്യങ്ങൾക്കുമെതിരെ പോരാടുന്നതിനായി രൂപീകരിച്ചിട്ടുള്ള സംഘടന (UNODC) സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു.

നന്മചെയ്യുന്നതിനും അതുപോലെ തന്നെ തിന്മ പ്രവർത്തിക്കുന്നതിനും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് പരാമാർശിച്ച അദ്ദേഹം ധനസമ്പാദനത്തിനായി കുടിയേറ്റക്കാരെ അനധികൃതമായി കടത്തുന്നതിന് ആളുകൾ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ചൂണ്ടിക്കാട്ടി . ഈ കുറ്റകൃത്യത്തിനെതിരായ പോരാട്ടത്തിനു വേണ്ടി സുരക്ഷിത സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിന് സർക്കാർ-സർക്കാരിതര വിഭാഗങ്ങൾ ഒരുപോലെ പരിശ്രമിക്കേണ്ടതിൻറെ ആവശ്യകതയെയും മോൺസിഞ്ഞോർ ഉർബൻചിക്ക് ഊന്നിപ്പറഞ്ഞു.

കുടിയേറ്റക്കാരെ കടത്തുന്ന കുറ്റകൃത്യം നടത്തുന്നവർ പണം കൈമാറുന്നതിന് വിവിധ ക്രിപ്റ്റൊകറൻസികൾ ഉപയോഗിക്കുന്നത് വ്യാപകമാണെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group