സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതപ്രശ്നങ്ങളില്‍ ഇടപെടാനും നീതിക്കുവേണ്ടി ശബ്ദിക്കാനും കത്തോലിക്ക കോണ്‍ഗ്രസിന് ഉത്തരവാദിത്തമുണ്ടെന്നും സമുദായ ശക്തീകരണത്തിനും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വം വഹിക്കണമെന്നും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
സമുദായാംഗങ്ങള്‍ മുഴുവനും സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു സജീവമാകണമെന്നും,
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലും സാമൂഹ്യ നിര്‍മിതിയിലും കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വവും പ്രവര്‍ത്തനങ്ങളും വിസ്മരിക്കാന്‍ സാധിക്കുന്നതല്ലന്നും,
സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതപ്രശ്നങ്ങളില്‍ ഇടപെടാനും നീതിക്കുവേണ്ടി ശബ്ദിക്കാനും കത്തോലിക്ക കോണ്‍ഗ്രസിന് ഉത്തരവാദിത്വമുണ്ടന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
വിവിധ രാജ്യങ്ങളിലുള്ള കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃ ത്വത്തില്‍ സമുദായത്തിലെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് അവരെ മുഖ്യധാരയിലേക്കുകൊണ്ടുവരാൻ കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ കർദിനാൾ ഗ്ലോബല്‍ സമിതി പ്രസിഡന്റ് ആയി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ബിജു പറയന്നിലത്തെ അനുമോദിക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group