ആഭ്യന്തര കലാപം രൂക്ഷമാവുന്ന മ്യാന്മറില് വിമതർ സൈനിക താവളം പിടിച്ചെടുത്തതോടെ കലാപം രൂക്ഷമായി. തായ്ലന്ഡ് അതിര്‍ത്തിക്കു സമീപമുള്ള മ്യാന്മറിന്റെ സൈനിക താവളമാണ് വംശീയ ന്യൂനപക്ഷമായ കരെന്‍ ഒളിപ്പോരാളികള്‍ പിടിച്ചെടുത്തത്.ഇതോടെ സൈന്യം പോരാട്ടം കടുപ്പിച്ചു.തുടർന്ന് 24,000ത്തോളം ഗ്രാമവാസികൾ പലായനം ചെയ്ത് വനത്തില്‍ അഭയം തേടിയതായി റിപ്പോർട്ടുണ്ട്. മ്യാന്മാറിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി ഒന്നിന് നടന്ന സൈനിക നീക്കത്തിന് പിന്നാലെ മ്യാന്മറില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
മ്യാന്മർ സമാധാന പാതയിലേക്ക് തിരിച്ചുവരുവാൻ ക്രൈസ്തവ സഭയും തുടരെ ആവശ്യപ്പെടുന്നുണ്ട്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group