വിശുദ്ധ മദർ തെരേസയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തുന്നു. ‘മദർ തെരേസ: നോ ഗ്രേറ്റർ ലവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ മൂന്നാം തീയതിയും, നാലാം തീയതിയും അമേരിക്കയിലെ 960 തീയേറ്ററുകളിലാണ് പ്രദർശിപ്പിക്കപ്പെടുക. ഫാത്തോം ഇവന്റ്സാണ് ഡോക്യുമെന്ററി വിഭാഗത്തിലുള്ള ചലച്ചിത്രം പ്രദർശനത്തി നെത്തിക്കുന്നത്. കത്തോലിക്ക അൽമായരുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിശുദ്ധ മദർ തെരേസയും, വിശുദ്ധ സ്ഥാപിച്ച മിഷണറിസ് ഓഫ് ചാരിറ്റി സമൂഹവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ ഇതിവൃത്ത മാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 5 ഭൂഖണ്ഡങ്ങളില്‍ ആയിരിന്നു ചിത്രീകരണം.
വിനോന- റോച്ചെസ്റ്റർ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റോബർട്ട് ബാരൺ, പ്രശസ്ത സിനിമാതാരം മാർക്ക് വാൽബർഗിന്റെ സഹോദരൻ ജിം വാൽബർഗ്, മദർ തെരേസയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ ഫാ. ബ്രയാൻ കുലോഡിചുക്ക് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ ചിത്രത്തിൽ വിവരണങ്ങൾ നടത്തുന്നുണ്ട്. വിശുദ്ധ ജോൺപോൾ മാർപാപ്പയുമായി ഉണ്ടായിരുന്ന മദർ തെരേസയുടെ സൗഹൃദവും ഇതില്‍ പ്രമേയമാകുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group