ക്രൈസ്തവ മത , വിശ്വാസത്തെ വ്രണപ്പെടുത്തുന്ന സിനിമകളെ നിരോധിക്കണം: കത്തോലിക്കാ കോൺഗ്രസ്

കൊച്ചി: ക്രൈസ്തവ മത ചിഹ്നങ്ങൾ, വിശ്വാസാചാരം എന്നിവയെ വ്രണപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിക്കുന്ന സിനിമകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള കത്തോലിക്കാ കോൺഗ്രസ്.ക്രൈസ്തവർ ആരാധിക്കുന്ന ഈശോയെന്ന നാമം അനാവശ്യമായി സിനിമ പേരായി ചേർത്ത് അവഹേളിക്കുന്ന നടപടിയിൽ കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധിച്ചു. സിനിമയുടെ ഈശോയെന്ന പേര് നീക്കം ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഫൊറോന യോഗം ആവശ്യപ്പെട്ടു.ഈ അടുത്ത കാലത്ത് ക്രൈസ്തവ മത വിഭാഗങ്ങൾ പുണ്യമായി കരുതുന്ന മത ചിഹ്നങ്ങൾ, മതാചാരങ്ങൾ, കൂദാശകൾ, എന്നിവയെ അവഹേളിക്കുകയും മോശമായും ആഭാസകരമായും ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത ഏറി വരുന്നുവെന്നും സിനിമകൾ, കലാരൂപങ്ങൾ, സഹിത്യ സൃഷ്ടികൾ, ടി.വി പരിപാടികൾ, നവ മാധ്യമങ്ങൾ എന്നി വഴികളിലെല്ലാം ഇപ്രകാരം അവഹേളനം ചെയ്യുന്നതായി കാണുന്നു. ഇത് വിശ്വാസികളെ സമൂഹത്തിൽ ഇകഴ്ത്തി കാട്ടാൻ കാരണമാകുന്നുവെന്ന് ഫൊറോന വികാരി റവ. ഫാ. ഷാജൻ തേർമഠം യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group