സാമ്പത്തിക അച്ചടക്കം ജീവിതത്തിന്റെ അനിവാര്യ ഘടകം:മാർ. മാത്യു മൂലക്കാട്ട്

കോട്ടയം:സാമ്പത്തിക അച്ചടക്കം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.ന്യൂനപക്ഷ വനിതകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവുമായി സഹകരിച്ച് നടപ്പിലാക്കുന്ന നയ് റോഷ്‌നി പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരത ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാന്‍ സമ്പത്തിന്റെ ശരിയായ വിനിയോഗത്തെക്കുറിച്ചുള്ള അറിവും കാഴ്ചപ്പാടുകളും ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നും
മാര്‍ മൂലക്കാട്ട് കൂട്ടിച്ചേര്‍ത്തു.നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസഡിന്റ് പുഷ്പമ്മ തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഫാ. സുനില്‍ പെരുമാനൂര്‍,അസി. ഡയറക്ടര്‍ഫാ. മാത്യൂസ് വലിയ പുത്തന്‍പുരയിൽ,എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group