മാതാപിതാക്കന്മാർ മക്കളെ സ്നേഹിക്കണം എന്നും അവർക്കായി സമയം കണ്ടെത്തിക്കൊണ്ട് അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഉദ്ബോധിപ്പിച്ച് ടാൻസാനിയയിലെ ആർച്ച് ബിഷപ്പ് ജൂഡ് തസ് റുവൈച്ചി.
പുതുതായി സ്ഥാപിതമായ ഹോളി ട്രിനിറ്റി ഇടവകയിലേക്കുള്ള തന്റെ ആദ്യ അജപാലന സന്ദർശന വേളയിൽ ആണ് മാതാപിതാക്കൾ മക്കളെ സ്നേഹപൂർവ്വം കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബിഷപ്പ് സംസാരിച്ചത്.
“യേശു പറഞ്ഞു, ‘കുട്ടികൾ എന്റെ അടുക്കൽ വരട്ടെ’ ഈ വാക്കുകളിലൂടെ ഈശോ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത് മാതാപിതാക്കളോടൊപ്പം കുട്ടികൾ ഉണ്ടാകുക എന്നതാണ്. അതിന് നിങ്ങൾ അനുവാദം നൽകുക എന്നതാണ് പ്രധാനം” – ബിഷപ്പ് ഓർമിപ്പിച്ചു. മാതാപിതാക്കൾ കുട്ടികളെ സ്നേഹിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും വളരെയധികം നാടകീയത നിറഞ്ഞ ഈ ലോകത്ത് അവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയും ചെയ്യണം എന്ന് അദ്ദേഹം മാതാപിതാക്കളോട് ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group