നവീകരിച്ച വാണിയപ്പാറ ഉണ്ണി മിശിഹ ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിനു തൊട്ടു മുന്‍പ് ദേവാലയത്തിന്റെ സീലിംഗിന് തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ഇന്നലെ ബുധനാഴ്ച ഉച്ചക്ക് മൂന്നോടെയാണ് തീപിടുത്തം ഉണ്ടായത്. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ദേവാലയത്തിന്റെ ഉദ്ഘാടനത്തിന് ശേഷം വെഞ്ചരിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ സമയങ്ങളില്‍ തുടര്‍ച്ചയായി വൈദ്യുതിക്ക് തടസ്സം സംഭവിക്കുന്നുണ്ടായിരിന്നു. വൈദ്യുതി തടസ്സം നേരിട്ടതിനെ തുടര്‍ന്നു ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരിന്നു. ഈ സമയമാണ് പള്ളിക്ക് മുകളില്‍ സീലിംഗില്‍ നിന്ന് തീയും പുകയും ഉണ്ടായത്.
കൂദാശാ കര്‍മ്മത്തിനെത്തിയ വിശ്വാസികളും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം ആരംഭിച്ചു. ഇരിട്ടിയില്‍ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നിനി ശമന സേന എത്തിചേര്‍ന്നതോടെയാണ് തീ പൂര്‍ണ്ണമായി നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. തീപിടിത്തമുണ്ടായതോടെ പള്ളിക്കുള്ളിലെ ഇരിപ്പിടങ്ങളും ഫര്‍ണ്ണിച്ചറുകളും പുറത്തെത്തിച്ചു. തിരുസ്വരൂപങ്ങള്‍ പൂര്‍ണ്ണമായും മാറ്റാനും കഴിഞ്ഞു. സംഭവം നടക്കുമ്പോള്‍ തലശ്ശേരി അതീരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, സണ്ണി ജോസഫ് എംഎല്‍എ, മേഖലയിലെ വൈദികരും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group