പാക്കിസ്ഥാനിൽ കമിലിയൻ സമൂഹത്തിന്റെ ആദ്യ ഭവനം ഉദ്ഘാടനം ചെയ്യപ്പെട്ടു

പാകിസ്ഥാനിലെ ആദ്യത്തെ കാമിലിയൻ മിഷനറി സമൂഹത്തിന്റെ പാകസ്ഥാനിലെ ആദ്യ ഭവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കറാച്ചി അതിരൂപത ബിഷപ്പ് കർദിനാൾ ജോസഫ് കൊട്ട്സ് നിർവഹിച്ചു. അൻപതോളം പേർ പങ്കെടുത്ത ചടങ്ങിൽ കർദിനാൾന്റെ പൗരോഹിത്യത്തി ന്റെ 50 വാർഷികാഘോഷവും നടന്നു . ഇതോടെ പാകിസ്ഥാനിൽ കമിലിയൻസ് തങ്ങളുടെ മിഷൻ ആരംഭിച്ചതായി ഫാദർ മുഷ്താക് അഞ്ജുമിനെ അറിയിച്ചു. “നിങ്ങളുടെ ജോലി ഇവിടെ ആരംഭിക്കുന്നു അതിൽ എനിക്ക് വളരെ സന്തോഷമുണ്ട് എന്റെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ തന്റെ സന്ദേശത്തിലൂടെ കർദിനാൾ കൊട്ട്സ് പറഞ്ഞു.ഇന്തോനേഷ്യൻ കാമിലിയൻ ഡെലിഗേഷൻ മേധാവി ഫാദർ ലൂയിഗി ഗാൽവാനി വീഡിയോ സന്ദേശത്തിലൂടെ ശ്രമകരമായ ഈ ദൗത്യം പൂർത്തീകരിച്ചതിന് ഫാദർ മുഷ്താക് അഞ്ജുവിനെ അഭിനന്ദിച്ചു .കൊറോണ വൈറസ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 500 കുടുംബങ്ങൾക്ക് റേഷൻ ബാഗുകൾ വിതരണം ചെയ്യാൻ സഹായിച്ചതിന് ഫാദർ മുഷ്താക് കർദിനാൾ കൊട്ട്സിനോടെ നന്ദി പറഞ്ഞു.ഇനിയും നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് ഞങ്ങളുടെ ജോലികൾ ഇവിടെ തുടങ്ങുന്നു. സർവേശ്വരൻ അനുഗ്രഹിക്കട്ടെ അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group