ഭാരതത്തിൽ ആദ്യമായി കത്തോലിക്കാ വൈദികന് കേണൽ പദവി..

ഭാരതത്തിൽ നിന്ന് ആദ്യമായി കത്തോലിക്കാ പുരോഹിതന് കേണൽ പദവി. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും സിഎംഐ സഭാംഗവുമായ ഫാ.അബ്രഹാം മാണി വെട്ടിയാങ്കലിനാണ് ഈ അപൂർവ്വ ബഹുമതി. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദശാബ്ദങ്ങളായി നാഷനൽ കേഡറ്റ് കോർപ്സിനും നാഷനൽ സർവീസ് സ്കീമിനും നല്കിയ പ്രോത്സാഹനമാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ അർഹനാക്കിയത്. ഫെഡറൽ മിനിസ്ട്രി ഓഫ് ഡിഫൻസാണ് കേണൽ കമാന്റന്റ് പദവി നല്കുന്നത്.

മൂന്നു യൂണിവേഴ്സിറ്റികൾ മാത്രമാണ് ഈ പദവിക്കായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അതിൽ ഒന്നാമതെത്തുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group