മിസ്സിസ്സാഗാ രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി നവംബർ 9 മുതൽ

കാനഡയിലെ സീറോ മലബാർ വിശ്വാസികൾക്കായി സ്ഥാപിതമായ മിസ്സിസ്സാഗാ രൂപതയുടെ പ്രഥമ അസംബ്ലി 2023 നവംബർ 9 മുതൽ 12 വരെ ഒന്റാരിയോ പ്രോവിൻസിലെ ഓറഞ്ച്-വില്ലയിലുള്ള വാലി ഓഫ് മദർ ഓഫ് ഗോഡ് സെന്‍ററിൽ വച്ച് നടക്കും.

രൂപതയുടെ ആരംഭം മുതൽ നാളിതുവരെയുള്ള പ്രവർത്തനങ്ങളെയും, ക്രമാനുഗതമായ വളർച്ചയെയും പ്രാർത്ഥനാപൂർവ്വം അപഗ്രഥിക്കുന്നതിനും, വിമർശനാത്മകമായി വിലയിരുത്തുന്നതിനും അജപാലനപരമായ ഭാവിപദ്ധതികൾ രൂപീകരിക്കുന്നതിനുമാണ് എപ്പാർക്കിയൽ അസംബ്ലി ലക്ഷ്യം വയ്ക്കുന്നത്.

“ദൗത്യമാവുക, സഭയെ പടുത്തുയർത്തുക” (Be a Mission and Build the Church) എന്ന മുഖ്യപ്രമേയത്തെ അടിസ്ഥാനമാക്കി നടത്തുന്ന എപ്പാർക്കിയൽ അസംബ്ലിയിൽ രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും ഇടവകകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അൽമായ സംഘടനാപ്രതിനിധികളും പങ്കെടുക്കും. മിസ്സിസ്സാഗ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ മഹനീയ അദ്ധ്യക്ഷതയിൽ ചേരുന്ന എപ്പാർക്കിയൽ അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 10-ാം തീയതി ഹാമിൽട്ടൺ ലത്തീൻ രൂപതാദ്ധ്യക്ഷനും കാനഡ കത്തോലിക്കാ മെത്രാൻ സമിതിയുടെ സുവിശേഷവത്കരണം, വിശ്വാസപരിശീലനം എന്നീ കമ്മീഷനുകളുടെ പ്രസിഡന്റുമായ മോസ്റ്റ് റവ. ഡഗ്ളസ്സ് ക്രോസ്ബി നിർവ്വഹിക്കും. തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി, ടൊറന്റോ യുക്രേനിയൻ രൂപതാദ്ധ്യക്ഷൻ മോസ്റ്റ് റവ. ബ്രയൻ ബൈഡ എന്നീ പിതാക്കൻമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സമാപന സമ്മേളനത്തിൽ കാനഡയിലെ വത്തിക്കാൻ സ്ഥാനപതി മോസ്റ്റ് റവ. ആർച്ച്ബിഷപ്പ് ഇവാൻ യുർക്കോവിച്ച് മുഖ്യാതിഥിയായിരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group