ഉൽമ കുടുംബത്തെക്കുറിച്ചുള്ള ആദ്യ മലയാള ഗ്രന്ഥം പ്രകാശനം ചെയ്തു

കത്തോലിക്കാ സഭാ ചരിത്രത്തിൽ ആദ്യമായി വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ട ഉൽമ കുടുംബത്തെക്കുറിച്ചുള്ള ആദ്യ മലയാള ഗ്രന്ഥം പ്രകാശനം ചെയ്തു. മിഷ്ണറീസ് ഓഫ് പീസ് സന്യാസ സമൂഹാംഗമായ ഫാ. എഫ്രേം കുന്നപ്പള്ളി രചിച്ച പുസ്തകത്തിന് ”ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബം” എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ആത്മാ ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ഫാ. എഫ്രേം എഴുതുന്ന ഇരുപത്തിയഞ്ചാമത്തെ ഗ്രന്ഥമാണ് ഈ പുസ്തകം. വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടീസിനെ കുറിച്ചു ഫാ. എഫ്രേം എഴുതിയ ഇംഗ്ലീഷ് പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.

പുസ്തകം ആവശ്യമുള്ളവര്‍ക്ക് ആത്മാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. +91 97464 40700


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group