നൈജീരിയയിൽ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഫുലാനി ആക്രമണങ്ങളിൽ അഞ്ചു ക്രൈസ്തവർ കൊല്ലപ്പെട്ടു. നൈജീരിയയിലെ കടുന സംസ്ഥാനത്ത് ആണ് ആക്രമണ പരമ്പര അരങ്ങേറിയത്.
ഫുലാനി തീവ്രവാദികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തി. മൂന്നുപേർ നസറാവയിലും കൊല്ലപ്പെട്ടു.
കൗറു കൗണ്ടിയിലെ ക്രിസ്ത്യൻ സമൂഹമായ ബക്കിൻ കോഗിയിലെ കൃഷിയിടത്തിൽ വിളകൾ പരിശോധിക്കാൻ പോയ സഹോദരങ്ങളായ റെയ്മണ്ട് തിമോത്തിയും ജെയിംസ് തിമോത്തിയും ആണ് വെടിയേറ്റു കൊല്ലപ്പെട്ടത്. “ഞങ്ങളുടെ പ്രദേശത്തെ ക്രിസ്ത്യാനികളുടെ കൃഷിയിടങ്ങൾ ഇടയന്മാർ നശിപ്പിച്ചതിനെത്തുടർന്ന് രണ്ട് സഹോദരന്മാർ അവരുടെ കൃഷിയിടത്തിലേക്ക് പോയി, അവരെ ഫുലാനി തീവ്രവാദികൾ വെടിവച്ചു കൊന്നു,” പ്രദേശവാസികളിൽ ഒരാൾ പറയുന്നു.
തെക്കൻ കടുനയിലെ ഗിദാൻ വയ പട്ടണത്തിലെ കഡുന സ്റ്റേറ്റ് കോളേജ് ഓഫ് എഡ്യൂക്കേഷനിലെ ക്രിസ്ത്യൻ മതപഠന വിദ്യാർത്ഥിയായിരുന്നു ജെയിംസ് തിമോത്തി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് കടുന സ്റ്റേറ്റ് പോലീസ് കമാൻഡിൻ്റെ വക്താവ് മൻസീർ ഹസ്സൻ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group