കണ്ണൂർ ജില്ലയിൽ ലൗ ജിഹാദിന് ഇരകളായത് അഞ്ചു പേർ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ലൗ ജിഹാദ് ശക്തി പ്രാപിക്കുന്നതായി ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ റിപ്പോർട്ട്. മലയോര ഗ്രാമങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ലൗ ജിഹാദ് ശക്തി പ്രാപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ അഞ്ചു പേരാണ് ലൗ ജിഹാദിന് ഇരകളായിരിക്കുന്നത്. മലബാർ മേഖലയിൽ പ്രത്യേകിച്ച് തലശേരി അതിരൂപത ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് ലൗ ജിഹാദ് ശക്തി പ്രാപിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മുന്നറിയിപ്പുകൾ നൽകിയിട്ടും പല ക്രൈസ്തവ കുടുംബങ്ങളും തങ്ങളുടെ പെൺമക്കളുടെ കാര്യത്തിൽ ഉദാസീനരാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്.

നിരവധി തവണ ലൗ ജിഹാദിനെതിരെ സഭയിൽ നിന്ന് ശബ്ദമുയർന്നിട്ടും
അധികാരികളും അതിന് വേണ്ടത്ര ഗൗരവം കൊടുക്കാത്തത് ഇത്തരം പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.