അഞ്ചുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലം മുമ്പും പോക്സോ കേസിലെ പ്രതി. 2018ൽ ഡൽഹി ഖാസിപ്പുർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 30 ദിവസത്തെ റിമാൻഡിനു ശേഷം പുറത്തിറങ്ങിയ പ്രതി വിചാരണയ്ക്കിടെ നാടുവിടുകയായിരുന്നെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇയാൾക്കെതിരേ കേസെടുത്തത്. പ്രതിയുടെ വിരലടയാളം ശേഖരിച്ചുള്ള പരിശോധനയിലാണ് ഖാസിപ്പുരിലെ പീഡന വിവരം ലഭിച്ചിട്ടുള്ളത്. ഡൽഹിയിൽ നിന്നു മുങ്ങിയ പ്രതി പിന്നീട് കേരളത്തിലെത്തുകയായിരുന്നു. ഡൽഹി പോലീസും പ്രതിയെ തെരയുകയായിരുന്നു. പ്രതി പിടിയിലായ വിവരം ഡൽഹി പോലീസിനു കൈമാറിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group