സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ജ്വാല: തീവ്രവാദത്തിനെതിരെ കൈകോർത്ത് വിവിധ ക്രൈസ്തവ സംഘടനകൾ

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്‌നയുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണം നടത്തുക, ലവ് ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങീയ വിവിധ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ വന്‍ പ്രതിഷേധം. ഇന്നു രാവിലെ പതിനൊന്നോടെ നടന്ന പ്രതിഷേധ മാര്‍ച്ചിലും ധര്‍ണ്ണയിലും കത്തോലിക്ക, യാക്കോബായ, ഓർത്തഡോക്സ്, സി‌എസ്‌ഐ, മാർത്തോമാ സഭകൾ, പെന്തക്കോസ്ത് സഭകകളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ പ്ലക്കാര്‍ഡുകളുമേന്തി പങ്കെടുത്തു. ലവ് ജിഹാദിനെതിരേയും നാര്‍ക്കോട്ടിക് ഭീകരതയ്‌ക്കെതിരേയും തീവ്രവാദത്തിനെതിരേയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

സിബിഐ കേസ് ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ ജസ്‌ന കേസില്‍ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയും നാര്‍ക്കോ ടെററിസം വിഷയങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുമായിരിന്നു മാര്‍ച്ച്. മുന്‍ എം‌എല്‍‌എ പി‌സി ജോര്‍ജ്ജ് ഉദ്ഘാടന പ്രസംഗം നടത്തി. എല്ലാവരും വലതുകരമുയര്‍ത്തി സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടായിരിന്നു ഉദ്ഘാടനം. നാര്‍ക്കോട്ടിക് ജിഹാദ് വിഷയം സമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകള്‍ക്കും സമ്മേളനം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group