303 ഇന്ത്യൻ യാത്രക്കാരുമായി ഫ്രാൻസിലെ എയര്‍പോര്‍ട്ടില്‍ പിടിയിലായ വിമാനത്തിന് ഒടുവില്‍ മോചനം; വിട്ടയയ്‌ക്കാൻ ഉത്തരവിട്ട് കോടതി

പാരിസ്: 303 ഇന്ത്യൻ യാത്രക്കാരുമായി മദ്ധ്യ അമേരിക്കൻ രാജ്യം നിക്കരാഗ്വയിലേക്ക് പോകുംവഴി പാരിസിനടുത്ത് അധികൃതര്‍ പിടിച്ചെടുത്ത വിമാനത്തിന് ഒടുവില്‍ പറക്കാൻ അനുമതിയായി.

മനുഷ്യക്കടത്ത് സംബന്ധിച്ച്‌ സംശയത്തെ തുട‌ര്‍ന്നാണ് വിമാനം കഴിഞ്ഞ നാല് ദിവസമായി ഫ്രഞ്ച് എയര്‍പോര്‍ട്ടില്‍ പിടിച്ചുനി‌ര്‍ത്തിയത്.

വിമാനത്തിലെ യാത്രക്കാരില്‍ കുറേപേരെയെങ്കിലും ഇന്ത്യയിലെത്തിക്കും എന്നാണ് വിമാനകമ്ബനിയുടെ അഭിഭാഷക‌ര്‍ അറിയിക്കുന്നത്. ഒരു ക്രിമിനല്‍ സംഘം മനുഷ്യക്കടത്ത് നടത്തുകയാണെന്ന സംശയത്തെ തുടര്‍ന്ന് 21 മാസം പ്രായമുള്ള കുഞ്ഞടക്കം വിമാനത്തിലെ യാത്രക്കാരെയെല്ലാം അധികൃതര്‍ തടഞ്ഞു വയ്‌ക്കുകയായിരുന്നു. ചില യാത്രക്കാര്‍ ഇതിനകം ഫ്രാൻസില്‍ അഭയം പ്രാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 11ഓളം യാത്രക്കാര്‍ കൂട്ടിനാരുമില്ലാത്ത പ്രായപൂര്‍ത്തിയാകാത്തവരാണ്. പാരിസില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരെയുള്ള വാത്രി വിമാനത്താവളത്തില്‍ ഇന്ധനം നിറയ്‌ക്കാൻ നി‌ര്‍ത്തിയപ്പോഴാണ് വിമാനം പിടിച്ചെടുത്തത്.

മനുഷ്യക്കടത്തിന് ഇരയായവരാണ് വിമാനത്തിലെന്ന് അ‌ജ്ഞാത സന്ദേശം വന്നതിന് പിന്നാലെയാണ് അധികൃതര്‍ നടപടിയെടുത്തത്. ലെജന്റ്സ് എയര്‍ലെയ്ൻസ് വിമാനമാണ് പിടിച്ചെടുത്തത്. യുഎഇയിലെ ഫുജൈറ വിമാനത്താവളത്തില്‍ നിന്ന് നികരാഗ്വയിലേക്കാണ് വിമാനം യാത്ര പുറപ്പെട്ടത്. ഇവിടെനിന്നും അനധികൃതമായി അമേരിക്കയിലേക്കോ കാനഡയിലേക്കോ പോകാനായിരുന്നു പല യാത്രക്കാരുടെയും ശ്രമമെന്നാണ് സൂചന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group