കോട്ടയം: പ്രളയംമൂലമുണ്ടായ നാശനഷ്ടങ്ങൾ പുനരുദ്ധരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. നിരവധി ആളുകൾക്കു വീടുകൾ നഷ്ടപ്പെടുകയും കൃഷിക്കും കൃഷിസ്ഥലങ്ങൾക്കും വൻ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്ത സാഹചര്യം ഗുരുതരമാണ്. കച്ചവടക്കാരുടെ സ്ഥാപനങ്ങളും വസതുക്കളുമെല്ലാം നശിച്ചിരിക്കുകയാണ്.അവർക്കും ആവശ്യമായ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കണം. സഹായങ്ങൾ ആളുകൾക്കു നേരിട്ടെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ ഫാ. ജിയോ കടവി, രാജീവ് കൊച്ചുപറന്പിൽ, ടെസി ബിജു, ബെന്നി ആന്റണി, രൂപത ഭാരവാഹികൾ തുടങ്ങിയവർ കുട്ടിക്കൽ, കാവാലി, അഞ്ചിലിപ്പ തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തുകയും സഹായങ്ങൾ വിതരണം നൽകുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group