വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍; ഹിമാചലില്‍ മരണം 257 ആയി

കനത്ത മഴയെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ വൻ നാശനഷ്ടം.

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായ സംസ്ഥാനത്ത് ആകെ ഈ മണ്‍സൂണില്‍ മരിച്ചവരുടെ എണ്ണം 257 ആയി.

7020.28 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കുന്നു. മരിച്ച 257 പേരില്‍ 66 പേര്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമാണ് മരിച്ചത്. 191 പേര്‍ക്ക് മഴക്കെടുതികള്‍ മൂലമുള്ള റോഡപകടങ്ങളിലും മറ്റുമായാണ് ജീവൻ നഷ്ടപ്പെട്ടത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, സംസ്ഥാനത്ത് ഇതുവരെ 7935 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 2727 ഗോശാലകളും 270 കടകളും കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 90 ഉരുള്‍പൊട്ടലും 55 വെള്ളപ്പൊക്കവുമാണ് റിപോര്‍ട്ട് ചെയ്തത്. ഹിമാചലിലെ രണ്ടു ദേശീയപാതകള്‍ ഉള്‍പ്പെടെ 450-ഓളം റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 1814 വൈദ്യുതി വിതരണ പദ്ധതികളും 59 ജലവിതരണ പദ്ധതികള്‍ ഇപ്പോഴും തടസ്സപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

അതേസമയം, കനത്ത മഴയില്‍ തിങ്കളാഴ്ച ഷിംലയിലെ സമ്മര്‍ ഹില്ലില്‍ ശിവക്ഷേത്രം തകര്‍ന്ന് 9 പേര്‍ മരിച്ചു. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കു ന്നതായാണ് റിപ്പോര്‍ട്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group