ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ അതിശൈത്യം രൂക്ഷമാകുന്നു. അന്തരീക്ഷ താപനില താഴ്ന്നതോടെ മൂടല്‍മഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ മേഖലകളില്‍ രണ്ട് ദിവസം കൂടി അതിശൈത്യ തരംഗം തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൂടല്‍മഞ്ഞിനെ തുടർന്ന് കാഴ്ച പരിധി കുറഞ്ഞതിനാല്‍ റോഡ്, റെയില്‍വേ, വ്യോമ ഗതാഗത സംവിധാനങ്ങള്‍ വ്യാപകമായി തടസ്സപ്പെട്ടിരിക്കുകയാണ്. വിമാനങ്ങള്‍ വൈകുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ‘വാർ റൂമുകള്‍’ സജ്ജമാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. മുംബൈ, ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നീ ആറ് മെട്രോ നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളിലാണ് വാർ റൂമുകള്‍ സ്ഥാപിക്കുക. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങള്‍ ഏറെ വൈകിയാണ് സർവീസ് നടത്തുന്നത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group